കേരളത്തിൽ പൗരത്വ രജിസ്റ്ററും ജനസംഖ്യ രജിസ്റ്ററും നടപ്പാക്കില്ലെന്ന് മന്ത്രിസഭ യോഗത്തിൽ തീരുമാനം.പൊതുജനങ്ങളുടെ ഭയാശങ്ക അകറ്റുകയും ക്രമസമാധാന നില ഉറുപ്പുവരുത്തകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമായാതിനാലാണ് ഈ തീരുമാനം എടുത്തത്. എന്നാൽ, സെൻസസുമായി സഹകരിക്കും. സെൻസസ് നടപടികളിൽ നിന്ന് ഒന്ന് രണ്ട് ചോദ്യങ്ങൾ ഒഴിവാക്കും.ജനന തീയതി, മാതാപിതാക്കളുടെ വിശദാംശങ്ങൾ എന്നിവ ഒഴിവാക്കും .ഈ തീരുമാനം സെൻസസ് ബോർഡിനെ അറിയിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം ഒന്ന് വീതം വര്‍ധിപ്പിക്കുന്നതിനുള്ള കേരളാ മുനിസിപ്പാലിറ്റി ഭേദഗതി ബില്ലിന്റെയും കേരള പഞ്ചായത്ത് രാജ് ഭേദഗതി ബില്ലിന്റെയും കരട് മന്ത്രിസഭ അംഗീകരിച്ചു. ജനുവരി 30 മുതല്‍ നിയമസഭ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
English summary: Npr and caa will not be implemented in Kerala
YOU MAY ALSO LIKE THIS VIDEO