എൻ പി ആർ വിഷയത്തിൽ സർക്കാർ നയത്തിനു വിരുദ്ധമായി വിദ്യാലയങ്ങൾക്ക് ഉത്തരവു നൽകുകയും സർക്കാരിനെയും നഗരസഭയെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത രാമനാട്ടുകര നഗര സഭയിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് സി പി ഐ രാമനാട്ടുകര ലോക്കൽ കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ വി എ സലിം അദ്ധ്യക്ഷത വഹിച്ചു. മജീദ് വെൺമരത്ത് , രാജേഷ് നെല്ലിക്കോട്ട്, പി എം ഷെറീഫ്, വി എ റസാഖ്, പി വി കൃഷ്ണൻ, പി സി സുബ്രമണ്യൻ എന്നിവർ സംസാരിച്ചു.ബുധനാഴ്ചയാണ് സർക്കാർ റദ്ദാക്കിയ ഉത്തരവുകൾ 12 സർക്കാർ എയിഡഡ് വിദ്യാലയങ്ങളിലേക്ക് നഗരസഭാ ഉദ്യോഗസ്ഥർ അയച്ചത്. ഈ നടപടി നഗരസഭാ ഓഫീസിനു മുന്നിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
English Summary: NPR: CPI demands action against controversial officials