രാജ്യത്ത് എൻആർസി നടപ്പിലാക്കുന്നത് ആഭ്യന്തര യുദ്ധത്തിന് വഴിവെക്കുമെന്ന് എഴുത്തുക്കാരൻ ചേതൻ ഭഗത്. ബിജെപിയുടെ ശ്രമം ജനങ്ങളെ വിഭജിക്കലാണ്. എൻആർസി ജനങ്ങൾക്ക് വലിയ ഉപദ്രവമാണ്. ജനങ്ങൾ എത്ര തവണ തങ്ങളുടെ വ്യക്തിത്വം തെളിയിക്കേണ്ടി വരും. വോട്ടർ ഐഡി, പാസ്പോർട്ട്, ആധാർ ഒന്നും പൗരത്വം തെളിയിക്കാൻ ബാധകമല്ല. എപ്പോഴാണ് ഇവയൊക്കെ അവസാനിക്കുക. ദേശീയ പൗരത്വ രജിസ്റ്റർ പീഡനമാണെന്ന തന്റെ പരാമർശത്തിൽ വിശദീകരണം നൽകിയതാണ് ചേതൻ ഭഗത്.
സർക്കാർ രാജ്യത്ത് ഭയം സൃഷ്ടിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണം നടത്താനാണ് എല്ലായ്പ്പോഴും ബിജെപിയുടെ ശ്രമം. അര്‍ഥമില്ലാത്തതും വലിയ ചെലവ് വരുന്നതുമായ പ്രവർത്തനമാണ് എൻ ആർ സി. ജനങ്ങൾക്ക് നിലവിലുള്ള ഭീതി യാഥാർഥ്യമാണ്. രേഖകൾ എല്ലാം നഷ്ടപ്പെട്ടവർ എന്താണ് ചെയ്യുക? രേഖകൾ എല്ലാം ഉണ്ടെങ്കിൽ തന്നെയും ഉദ്യോഗസ്ഥർക്ക് അത് നിരസിക്കാം. രേഖകള്‍ ഇല്ലാതെ വരുന്നവരെ പുറത്താക്കാനും കഴിയില്ലയെന്നും ചേതൻ ഭഗത് പറഞ്ഞു.
English summary:NRC;Paving the way for civil war: Chetan Bhagat
YOU MAY ALSO LIKE THIS VIDEO