വയനാട്ടിൽ സാധന സാമഗ്രികള്‍ വാങ്ങിയ ഇനത്തില്‍ കുടിശ്ശിക 13.55 കോടി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തികള്‍ക്കായി സാധനസാമഗ്രികള്‍ വാങ്ങിയയിനത്തില്‍ നല്‍കാനുള്ളത് 13.55 കോടി രൂപ. 2020 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഏഴ് മാസം സാധനസാമഗ്രികള്‍ വാങ്ങിയതിന്റെ പണമാണ് നല്‍കാനുള്ളത്. തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികള്‍ക്കായി സിമന്റ്, കല്ല്, കമ്പി, തുടങ്ങിയവ വാങ്ങി നല്‍കിയവര്‍ക്കാണ് ഭീമമായ തുക നല്‍കാനുള്ളത്. പല പദ്ധതികള്‍ക്കും ചെറിയ തുകയുടെ സാധന സാമഗ്രികള്‍ മാത്രം ഉപയോഗിക്കേണ്ടി വരുമ്പോള്‍ തൊഴിലാളികള്‍ തന്നെയാണ് ഇതിന്റെ പണം ചിലവഴിക്കുന്നത്. ചിലവഴിച്ച പണം ഏഴ് മാസമായിട്ടും കിട്ടാതായതോടെ തൊഴിലാളികള്‍ ദുരിതത്തിലായിരിക്കയാണ്. പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകള്‍ക്കായി 2,0855000 രൂപയും, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ നാല് ഗ്രാമപഞ്ചായത്തുകള്‍ക്കായി 3,16,88000 രൂപയും നല്‍കാനുണ്ട്. കല്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഒന്‍പത് ഗ്രാമപഞ്ചായത്തുകള്‍ക്കായി 42328000 രൂപയും, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലായി അഞ്ച് ഗ്രാമപഞ്ചായത്തുകള്‍ക്കുമായി 4,6,81000 രൂപയുമാണ് ലഭിക്കാനുള്ളത്. കോട്ടത്തറ ഗ്രാമപഞ്ചായത്തിന് 2781000രൂപയും, മേപ്പാടി ഗ്രാമപഞ്ചായത്തിന് 1,22, 07000രൂപയും മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന് 21,04000 രൂപയും, മുട്ടില്‍ ഗാമപഞ്ചായത്തിന് 22,77000 രൂപയും, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന് 80,00000 രൂപയും, പൊഴുതന ഗ്രാമപഞ്ചായത്തിന് 76,54000 രൂപയും തരിയോട് ഗ്രാമപഞ്ചായത്തിന് 2342000 രൂപയും വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിന് 14,54000 രൂപയും വൈത്തിരി ഗ്രാമപഞ്ചായത്തിന് 35,09000, രൂപയും ലഭിക്കാനുണ്ട്. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പ്രോഗ്രാം ഓഫീസിന് കീഴിലെ അമ്പലവയല്‍ ഗ്രാമപഞ്ചായത്തിന് 47,16000, മീനങ്ങാടി ഗ്രാമപഞ്ചായത്തിന് 2,36 ‚04000, നെന്മേനി ഗ്രാമപഞ്ചായത്തിന് 19,14000, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിന് 1454000 എന്നിങ്ങനെയാണ് ലഭിക്കാനുള്ള തുക. മാനന്തവാടി ബ്ലോക്ക് പ്രോഗ്രാം ഓഫീസിന് കീഴിലെ എടവക ഗ്രാമ പഞ്ചായത്തിന് 41,54000 രൂപയും തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിന് 1,92,0,5000, രൂപയും തിരുനെല്ലി ഗ്രാമപഞ്ചായത്തിന് 44,03000, രൂപയും തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിന് 6,03000, രൂപയും, വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന് 22,71000,രൂപയും ലഭിക്കാനുണ്ട്. പനമരം ബ്ലോക്ക് പ്രോഗ്രാം ഓഫീസിന് കീഴിലെ കണിയാമ്പറ്റ ഗ്രാമമപഞ്ചായത്തിന് 46,24000, രൂപയും മുള്ളന്‍കൊല്ലി ഗ്രാമമപഞ്ചായത്തിന് 16,92000, രൂപയും, പനമരം ഗ്രാമ പഞ്ചായത്തിന് 51,49000 രൂപയും പൂതാടി ഗ്രാമ പഞ്ചായത്തിന് 66,22000രൂപയും പുല്‍പ്പള്ളി ഗ്രാമമപഞ്ചായത്തിന് 27,68000 രൂപയുമാണ്ലഭിക്കാനുള്ളത്. കേന്ദ്ര‑സംസ്ഥാന സര്‍ക്കാറുകളുടെ അനാസ്ഥകാരണം കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ തൊഴിലുറപ്പ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനായി. എന്നാല്‍ സാധനസാമഗ്രികള്‍ വാങ്ങിയതിന്റെ വില ലഭിക്കാത്തതിനാല്‍ പണം മുടക്കിയതൊഴിലാളികളും മെറ്റീരിയല്‍ വിതരണം ചെയ്തവരും ദുരിതത്തിലാവുകയും കുടുംബങ്ങള്‍ പട്ടിണിയുടെ വക്കിലുമാണ്. സാധനസാമഗ്രികള്‍ക്കായി മുടക്കിയ കോടികള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടിട്ടും പണം നല്കാന് കേന്ദ്ര സര്‍ക്കാർ യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.