സാമ്പത്തിക തട്ടിപ്പിന് അറസ്റ്റിലായ സി സി തമ്പിയുടെ വളര്‍ച്ച കണ്ണഞ്ചിപ്പിക്കുന്ന വിധത്തിലായിരുന്നു. പക്ഷെ തൃശൂരിലെ ദരിദ്രമായ ഒരു കടുംബത്തില്‍ നിന്നും യുഎഇയിലെ അജ്മാനില്‍ ചേക്കേറിയ തമ്പി ‘കള്ളുതമ്പി‘യെന്ന മറുപേരിലാണ് പ്രവാസിലോകത്ത് ഇന്നറിയപ്പെടുന്നത്. മൂന്നു പതിറ്റാണ്ടുമുമ്പ് യുഎഇയിലെത്തിയ തമ്പി അജ്മാനിലെ ഒരു ബാറില്‍ മദ്യം വിളമ്പുന്ന ജോലിയോടെയാണ് ‘ഔദ്യോഗിക ജീവിതം’ ആരംഭിക്കുന്നത്. കുശാഗ്രബുദ്ധിയായ തമ്പിക്ക് തോന്നി ആരെങ്കിലും ഉല്പാദിപ്പിക്കുന്ന മദ്യം പട്ടിണിക്കൂലി വാങ്ങി വിളമ്പുന്നതിനു പകരം താന്‍ തന്നെ വാറ്റി വിറ്റാലോ എന്നായി. അജ്മാനിലെ ഏറ്റവും കുപ്രസിദ്ധ വ്യാജ വാറ്റുകാരനും വ്യാജ മദ്യക്കച്ചവടക്കാരനുമായി മാറാന്‍ തമ്പിക്ക് ഏറെക്കാലം വേണ്ടിവന്നില്ല. കള്ളക്കള്ളു കച്ചവടത്തിലൂടെ ‘കള്ളുതമ്പി‘യെന്ന് പ്രവാസികള്‍ വിളിച്ച തമ്പി ഇതിനകം കോടീശ്വരനായിക്കഴിഞ്ഞിരുന്നു.
തുടര്‍ന്ന് വിദേശമദ്യ മൊത്തവ്യാപാരത്തിന്റെ വിതരണാവകാശം കെെക്കലാക്കിയ ഇയാള്‍ പിന്നെയും കുറേക്കാലം വ്യാജമദ്യ നിര്‍മ്മാണവും വില്പനയും തുടര്‍ന്നിരുന്നു. വിദേശമദ്യ ബിസിനസിനൊപ്പം ഹോളിഡേ ഗ്രൂപ്പ് രൂപീകരിച്ച് ഹോട്ടല്‍ ശൃംഖലയും തുടങ്ങി. യുഎഇയിലുടനീളമുള്ള ‘നാലുകെട്ട്’ ഗ്രൂപ്പ് റസ്റ്റോറന്റുകള്‍, അജ്മാനിലെയും ഷാര്‍ജയിലെയും ബീച്ച് ക്ലബുകള്‍, ഹോളിഡേ അറേബ്യന്‍ റിസോര്‍ട്ട്, ഹോളിഡേ മറെെന്‍ സര്‍വീസസ് എന്ന കപ്പല്‍ ഗതാഗത കമ്പനി, ഡ്യൂട്ടി ഫ്രീഷോപ്പ്, ട്രേഡിംഗ് കമ്പനികള്‍, പരസ്യകമ്പനി തുടങ്ങി കേരളത്തില്‍ തേജസ് എന്‍ജിനീയറിംഗ് കോളജ് തുടങ്ങിയവയും തമ്പിക്ക് സ്വന്തം. മിക്കവാറും എല്ലാ രാഷ്ട്രീയകക്ഷികളുടെയും ദേശീയ നേതാക്കന്മാരെ പോക്കറ്റിലാക്കിയ തമ്പി 2009ല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെയും ദുബായിലെ ആതിഥേയനായിരുന്നു.
സോണിയയുടെ പ്രെെവറ്റ് സെക്രട്ടറിയും വിവാദ നായകനുമായ മലയാളി വിന്‍സെന്റ് ജോര്‍ജിന്റെ ഒത്താശയോടെ സോണിയയുടെ നമ്പര്‍ 10 ജന്‍പഥില്‍ കയറിപ്പറ്റിയ ഈ തട്ടിപ്പുവീരന് തന്റെ സുഹൃത്ത് ശ്രീനിവാസനെ രാഹുലിനെ സ്വാധീനിച്ച് എഐസിസി സെക്രട്ടറിയാക്കിയത് മറ്റൊരു കഥ. ഇപ്പോഴും ഒളിവില്‍ കഴിയുന്ന അന്താരാഷ്ട്ര ആയുധക്കച്ചവടക്കാരനായ സഞ്ജയ് ഭണ്ഡാരിയുടെ കൂട്ടാളിയുമാണ് കള്ള്തമ്പി. ലണ്ടനിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ വാദ്രയ്ക്കു വേണ്ടി ഒരു കൊട്ടാരം വാങ്ങിക്കൊടുത്ത തമ്പിക്ക് കൊച്ചിയിലും തിരുവനന്തപുരത്തും വയനാട്ടിലും മൂന്നാറിലും ബംഗളൂരുവിലും ഫരീദാബാദിലും നോയിഡയിലും വന്‍ ഭൂസ്വത്തുമുണ്ട്.
English summary: nri businessman cc thampi case followup
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.