March 26, 2023 Sunday

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു : ഇതുപത്തിനാലു മണിക്കൂറിനിടെ 5 മരണം

Janayugom Webdesk
തിരുവനന്തപുരം
May 4, 2020 10:05 am

കോവിഡ് ബാധിച്ച് രണ്ട് പ്രവാസികള്‍ കൂടി മരിച്ചു. യുഎഇയിലും അബുദാബിയിലുമാണ് മരണം. തിരൂര്‍ താനൂര്‍ സ്വദേശി കലാമുദീന്‍ (52) ദുബായ് അല്‍ ബറാഹ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആലപ്പുഴ പള്ളിപ്പാട് സ്വദേശി പനയാറ ജേക്കബ്(45) ആണ് മരിച്ച രണ്ടാമത്തെ വ്യക്തി.കമാലുദ്ദീന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. അടുത്ത ബന്ധുക്കളുടെ അനുമതിയോടെ ദുബൈയിൽ തന്നെ മൃതദേഹം ഖബറടക്കും. ഭാര്യ: സലീന, മക്കൾ: സൽവ മുഹ്‌സിന(ഒമാൻ), സൈനുദ്ധീൻ, സൈനുൽ ആബിദീൻ, ഫാത്തിമ സഹ്‌റ. മരുമകൻ: മേടമ്മൽ മുഹമ്മദ് സഹീർ(ഒമാൻ). സഹോദരങ്ങൾ: മൂസക്കുട്ടി ഹാജി, മുഹമ്മദ്, അബ്ദുൽ കരീം, ആസിയ, മൈമൂന, ഖദീജ, പരേതനായ മുഹമ്മദലി ഹാജി.

ഇരുപത്തിനാലു മണിക്കൂറിനിടെ അഞ്ചു മലയാളികളാണ് യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഗുരുതരമായ സാഹചര്യത്തില്‍ നാലി ലക്ഷത്തില്‍ പരം പ്രവാസി മലയാളികളാണ് നാട്ടിലേക്കു മടങ്ങുന്നതിനായി കാത്തിരിക്കുന്നത്. ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 45 ആയി.

Eng­lish Sum­ma­ry: NRI death in uae and abudabi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.