Sunday
21 Jul 2019

പ്രവാസികളില്‍ സ്വന്തം നാടിനോട് ഏറ്റവും കൂടുതല്‍ സ്നേഹം ഇന്ത്യക്കാര്‍ക്ക്; യുഎഇയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണമയച്ചത് ഇന്ത്യക്കാര്‍

By: Web Desk | Sunday 2 June 2019 11:22 AM IST


അബുദാബി: സ്വന്തം രാജ്യത്തേയ്ക്ക് യുഎഇയില്‍ നിന്ന് പണം അയച്ചത് കൂടുതലും ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം യുഎഇയില്‍ നിന്ന് ആകെ അയച്ച 16,927 കോടി രൂപയില്‍ 38.1 ശതമാനവും ഇന്ത്യയിലേക്കായിരുന്നു.

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞതും ജോലി ചെയ്യുന്ന വിദേശികളില്‍ കൂടുതല്‍ ഇന്ത്യക്കാരായതും ഇതിനുകാരണമായെന്നതും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പണമയക്കുന്നതില്‍ ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍ത്തന്നെ പാകിസ്ഥാനുമുണ്ട്. ആകെ തുകയുടെ 9.5 ശതമാനമാണ് പാകിസ്ഥാനിലെത്തിയത്.

YOU MAY ALSO LIKE THIS VIDEO

മൊബൈല്‍ ആപ്പ് വഴി വളരെ ഈസിയായി ലക്ഷങ്ങള്‍വരെ ലോണെടുക്കാമെന്ന കാര്യം നിങ്ങള്‍ക്കറിയാമോ..?

Related News