Web Desk

February 20, 2020, 12:41 pm

ഈ വാർത്തകൾക്കിടയിലും ഇവിടെ മറ്റൊരു പാവം പ്രവാസിയുടെ ഭാര്യയും കാമുകനൊപ്പം പോയി, ഭാഗ്യം കുഞ്ഞുങ്ങളെ കൊന്നില്ല!

Janayugom Online

സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ച കാമുകന്മാർക്ക് ഒപ്പം പോകുന്ന യുവതികൾ നിരവധിയാണ് ഇന്ന്. അങ്ങനെ കാമുകന്മാർക്കൊപ്പം പോയി എട്ടിന്റെ പണി വാങ്ങി ജയിലിൽ കിടക്കുന്ന യുവതികളുടെ കഥകളും നിരവധിയാണ് അടുത്തിടെ പുറത്തു വരുന്നത്. മൂന്നും ആറും വയസുള്ള കുട്ടികളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം മുങ്ങിയ പ്രവാസിയുടെ ഭാര്യയുടെ കഥയാണ് പുതിയതായി പുറത്തു വരുന്നത്. കാമുകനൊപ്പം യുവതി വിദേശത്തേയ്ക്ക് കടന്നുവെന്നാണ് ലഭിക്കുന്ന വിവരം.പഴയങ്ങാടിയിലാണ് ഈ സംഭവം നടക്കുന്നത്.

ഭാര്യ കാമുകനോടൊപ്പം പോയ വിവരം അറിഞ്ഞു വിദേശത്തു ജോലി ചെയ്യുന്ന ഭർത്താവ് നാട്ടിൽ തിരിച്ചെത്തി.തന്റെ കുഞ്ഞുങ്ങളുടെ അടുത്തേക്കാണ് ഭർത്താവ് പറന്നിറങ്ങിയത്.അച്ഛനൊപ്പം തങ്ങൾക്ക് താമസിച്ചാൽ മതിയെന്ന് കുട്ടികൾ പഴയങ്ങാടി പോലീസിനോട് പറഞ്ഞു. അതേ തുടർന്ന് പൊലീസ് കുട്ടികളെ അച്ഛനൊപ്പം വിട്ടു. കാമുകനോടൊപ്പം വിദേശത്തേയ്ക്ക് കടന്ന യുവതി നാട്ടിലെത്തിയാൽ ജുവനൈൽ ആക്ട് പ്രകാരം യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യും. യുവതിയ്‌ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമാനമായ മറ്റൊരു കേസാണ് ഹരിപ്പാട് രേഖപ്പെടുത്തിയിരിക്കുന്നത്. ആറു വയസുള്ള മകളെ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം പോയത്. ഒന്നര വർഷമായി ഗൾഫിൽ ജോലി ചെയ്ത വരുകയായിരുന്നു യുവതിയുടെ ഭർത്താവ്. ഈ സമയത്തിനിടെ യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായി. കഴിഞ്ഞ ഒക്ടോബർ 31 ന് ആയിരുന്നു യുവതി കാമുകനൊപ്പം ഇറങ്ങി പോയത്. നവംബർ മൂനാം തിയതി ഇവർ വിവാഹിതരായി.

യുവതി കാമുകനൊപ്പം പോയത് സംഭവ ശേഷമാണ് ഭർത്താവ് അറിയുന്നത്. സംഭവത്തെ തുടർന്ന് ഭർത്താവ് നാട്ടിലെത്തുകയും യുവതിക്കെതിരെ തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി. ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയെ കാമുകന്റെ വീട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.

ENGLISH SUMMARY: NRI wife elope with lover

YOU MAY ALSO LIKE THIS VIDEO