പ്രവാസി ഇന്ത്യക്കാർക്ക് തിരിച്ചടിയാവുകയാണ് കേന്ദ്ര ബജറ്റ്. പ്രവാസി ഇന്ത്യക്കാര്‍ അവര്‍ താമസിക്കുന്ന രാജ്യത്ത് നികുതി നല്കുന്നില്ലെങ്കില് ഇനി മുതല്‍ഇന്ത്യയില്‍ വരുമാന നികുതി നല്‍കേണ്ടി വരും. ഗൾഫ് രാജ്യങ്ങളിൽ വ്യക്തിഗത നികുതി അടയ്ക്കേണ്ടതില്ല. അതിനാൽ തന്നെയാണ് ഏതൊരു ചെറിയ ജോലി ആയാൽപോലും മലയാളികൾ ഗൾഫിനെ ആശ്രയിക്കുന്നത്. എന്നാൽ ബജറ്റ് പ്രഖ്യാപനം വന്നതോടെ നികുതി അടവിന്റെ കാര്യത്തിൽ മാറ്റം വരികയാണ്. അഞ്ച് ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ള ഗൾഫിലെ ഇന്ത്യക്കാരും നാട്ടിൽ നികുതി അടയ്ക്കേണ്ട സാഹചര്യമാണ് വന്നിരിക്കുന്നത്. വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻആർഐ പദവി എടുത്തു കളയും എന്ന ഞെട്ടിക്കുന്ന പ്രഖ്യാപനവും ബജറ്റിൽ ഉണ്ടായി. അതായത് പ്രവാസികൾ ഇന്ത്യയിൽ താമസിക്കുന്ന പരമാവധി കാലയളവ് 182 ദിവസം എന്നത് 120 ദിവസമായി കുറച്ചു. ഇതിലും കൂടുതൽ ദിവസം ഇന്ത്യയിൽ തങ്ങിയാൽ എൻആർഐ പദവി നഷ്ടപ്പെടും.
ആദായനികുതി സംബന്ധിച്ച് നിലവിലിരിക്കുന്ന നൂറിലേറെ ആനുകൂല്യങ്ങള്‍ പുനഃപരിശോധിച്ചുവെന്നും 70 ഇളവുകള്‍ എടുത്തു കളഞ്ഞെന്നും ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് എന്‍ആര്‍ഐ പദവിയിലുള്ളവര്‍ക്ക് പുതിയ വ്യവസ്ഥ നിലവില്‍ വന്നത്. ഇതിനായി ആദായനികുതി നിയമം സെക്ഷന്‍ 6 ഭേദഗതി ചെയ്യും. . 2021–22 അസസ്മെന്റ് വര്‍ഷം മുതല്‍ നടപ്പാകും. ഇന്ത്യയില്‍ ഡിവിഡന്റ് മാത്രം ലഭിക്കുന്ന എന്‍ആര്‍ഐക്ക് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ഇളവ് അനുവദിച്ച് 115 എ വ്യവസ്ഥ ഭേദഗതി വരുത്തി. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് റോയല്‍റ്റിയോ സാങ്കേതിക സേവനങ്ങള്‍ക്ക് ഫീസോ ലഭിക്കുന്നതിനും ഈ ഇളവ് അനുവദിച്ചു.
English Summary: NRI will pay tax in indai
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.