Web Desk

കൊച്ചി

May 04, 2021, 2:46 pm

‘കെ മുരളീധരന്‍ ഇരുതലവാള്‍’; ശിവന്‍കുട്ടി ജയിച്ചത് വോട്ടര്‍മാരുടെ ജാഗ്രത കൊണ്ടെന്ന് എന്‍എസ് മാധവന്‍

Janayugom Online

നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചതില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനുകൂടി ക്രെഡിറ്റുണ്ടെന്ന വാദങ്ങള്‍ക്കെതിരെ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ശിവന്‍കുട്ടി നേമത്ത് ജയിച്ചത് കെ മുരളീധരന്‍ കാരണമാണെന്ന കഥ മെനയുന്നവര്‍, മുരളി ഒരു ഇരുതലവാളായിരുന്നെന്ന് മറന്നെന്ന് എന്‍ എസ് മാധവന്‍ പറഞ്ഞു. ട്വിറ്ററിലാണ് എഴുത്തുകാരന്റെ പ്രതികരണം.

കെ മുരളീധരന്‍ ന്യൂനപക്ഷവോട്ടുകള്‍ വിഭജിപ്പിച്ച് കുമ്മനത്തെ ജയിപ്പിക്കാമായിരുന്നു. അങ്ങനെ സംഭവിക്കാഞ്ഞത് വോട്ടര്‍മാരുടെ ജാഗ്രത കൊണ്ടുമാത്രം. ശിവന്‍കുട്ടി ജയിച്ചത് ജനം കാരണം മാത്രമാണ്. തെരഞ്ഞെടുപ്പ് ദിവസം രാവിലെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവന വിപരീത ഫലമായാണുണ്ടാക്കിയതെന്നും എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പ് ദിവസം നന്നേ രാവിലെ വിരല്‍ ചൂണ്ടി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടത് ഭരണമാറ്റം അല്ല, ജാതിമാറ്റമായിരുന്നു. ഈ ജാതിവെറി തെക്കന്‍ കേരളത്തിലെ അരിഭക്ഷണം കഴിക്കുന്ന എല്ലാ വോട്ടര്‍മാരും ജാതിമതഭേദമന്യേ തള്ളികളഞ്ഞുവെന്നതാണു അവിടത്തെ യുഡിഎഫിന്റെ വന്‍തകര്‍ച്ചയ്ക്ക് ഒരു കാരണമെന്നും എഴുത്തുകാരന്‍ പ്രതികരിച്ചു.

2011ല്‍ എസ്ജെഡിയുടെ ചാരുപാറ രവിക്ക് യുഡിഎഫ് നേമം മണ്ഡലം നല്‍കിയപ്പോള്‍ 55,000ലധികം വോട്ട് നേരത്തെ നേടിയിരുന്ന സ്ഥാനത്ത് നിന്ന് 20,248ലേക്ക് ചുരുങ്ങി. 2016ല്‍ ജെഡിയുവിന്റെ വി സുരേന്ദ്രന്‍ പിളളയ്ക്ക് യുഡിഎഫ് സീറ്റ് നല്‍കി. അതോടെ വോട്ട് 13,860ലേക്ക് ഇടിഞ്ഞു. തല്‍ഫലമായി ബിജെപി നേമത്ത് അക്കൗണ്ട് തുറക്കുകയുമായിരുന്നു. ഇത്തവണ ഉമ്മൻ‌ചാണ്ടി മുതൽ രമേശ്‌ചെന്നിത്തലയടക്കമുള്ളവരുടെ  പേരുകൾ നേമത്തേയ്ക്ക് പരിഗണിച്ചെങ്കിലും കെ മുരളീധരൻ മത്സരിക്കാൻ തയ്യാറാവുകയായിരുന്നു .

Eng­lish sum­ma­ry: NS Mad­ha­van state­ment on Elec­tion Results

You may also like this video: