ലോക്ക്ഡൗൺ കാലത്ത് 400ലധികം ഓൺലൈൻ കോഴ്‌സുകളുമായി എൻ‌എസ്‌ഡി‌സി ഇ‑സ്കില്‍ ഇന്ത്യ പോര്‍ട്ടല്‍

Web Desk

കൊച്ചി

Posted on April 20, 2020, 5:33 pm

കോവിഡ് 19 വ്യാപനം തടയുവാൻ രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന അവസരത്തിൽ 400ലധികം ഓൺലൈൻ കോഴ്‌സുകളുമായി എൻഎസ്ഡിസി ഇ‑സ്കിൽ ഇന്ത്യ പോർട്ടൽ മികച്ച അവസരമൊരുക്കുന്നു. ലോക്ക് ഡൗണിനിടയിൽ ഓൺലൈൻ പഠനത്തിലൂടെ നൈപുണ്യം നേടാൻ ആഗ്രഹിക്കുന്നവർക്ക്‌ പുതിയ കഴിവുകൾ നേടുന്നതിനും അവരുടെ സമയം ഫലപ്രദമായി വിനിയോഗിക്കുന്നതിനും നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ പ്രോത്സാഹിപ്പിക്കുന്നു.

എൻ‌എസ്‌ഡി‌സിയുടെ ഇ‑ലേണിംഗ് അഗ്രിഗേറ്റർ പോർട്ടൽ വിവിധ വിജ്ഞാന ദാതാക്കളിൽ നിന്ന് തിരഞ്ഞെടുത്ത 400 ലധികം കോഴ്‌സുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിനായി ഇംഗ്ലീഷ് സ്കോർ, എസ്‌എ‌എസ് ഇന്ത്യ, സെയ്‌ലർ അക്കാദമി (യു‌എസ്‌എ), അപ്‌ഗ്രാഡ് എന്നിവയുമായി ഇ- സ്കിൽ ഇന്ത്യ പങ്കാളിത്തതിൽ ഏർപ്പെട്ടിട്ടുണ്ട്. അതുവഴി വിവിധ മേഖലകളിൽ വൈദഗ്ധ്യം ആർജിക്കാൻ ആഗ്രഹിക്കുന്നവർക്ക് വൈവിധ്യമാർന്ന ഓൺലൈൻ സ്കില്ലിംഗ് അവസരങ്ങൾ ലഭ്യമാകും.

ബ്രിട്ടീഷ് കൗൺസിലിന്റെ ഇംഗ്ലീഷ് ഭാഷാ മൂല്യനിർണ്ണയ ആപ്ലിക്കേഷനായ ഇംഗ്ലീഷ് സ്കോറുമായുള്ള എൻ‌എസ്‌ഡി‌സിയുടെ സഖ്യം ഇന്ത്യൻ യുവാക്കൾക്ക് ആഗോള നിലവാരത്തിലുള്ള ഇംഗ്ലീഷ് പ്രാവീണ്യം പ്രദാനം ചെയ്യുന്നു. ഈ സഹകരണം ഇന്ത്യൻ യുവാക്കൾക്ക് സൗജന്യ ആപ്ലിക്കേഷൻ ആക്സസ് മാത്രമല്ല, ഒരു ലക്ഷം കാൻഡിഡേറ്റുകൾക്ക് സൗജന്യ സർട്ടിഫിക്കേഷനും പ്രാപ്തമാക്കുന്നു. ഇത്തരത്തിലുള്ള നിരവധി ഓൺലൈൻ കോഴ്‌സുകളാണ് ഇ സ്കിൽ പോർട്ടലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

you may also like this video;