Tuesday
19 Mar 2019

കരിമ്പൂച്ചയാകാന്‍ ഇനി മന:ശാസ്ത്ര പരീക്ഷണവും

By: Web Desk | Monday 25 June 2018 10:35 AM IST


കരിമ്പൂച്ചയാകാന്‍ ഇനി മന:ശാസ്ത്ര പരീക്ഷണവും. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ നേരത്തേ കടുത്ത ശാരീരികക്ഷമതാപരീക്ഷണങ്ങളായിരുന്നുവെങ്കില്‍ ഇനി കടക്കേണ്ടത് മനശാസ്ത്ര പരീക്ഷണങ്ങളും.പ്രതികൂലസാഹചര്യങ്ങളെ നേരിടേണ്ട കമാന്‍ഡോകള്‍ ശാരീരികമായും മാനസികമായും കരുത്തരായിരിക്കണമെന്നതിനാലാണ് പുതിയ രീതി പരീക്ഷിക്കുന്നതെന്ന് എന്‍എസ്ജി അധികൃതര്‍ വെളിപ്പെടുത്തി. കരിമ്പൂച്ചക്ക് മനസാന്നിധ്യം ഉറപ്പാക്കാന്‍ കമാന്‍ഡോ കണ്‍വേര്‍ഷന്‍ കോഴ്‌സിന് (സിസിസി)മനശാസ്ത്ര പരീക്ഷകള്‍ ഉറപ്പാക്കിക്കഴിഞ്ഞു. പതിവു പാഠ്യപദ്ധതിയിലും മനശാസ്ത്രം ഉള്‍പ്പെടും. വ്യായാമ പരിപാടികളോടൊപ്പം യോഗയും സ്ഥിരമാക്കിയിട്ടുണ്ട്.

Related News