എന്‍എസ്എസ് വെല്ലുവിളികള്‍ തരണം ചെയ്യണം

Web Desk
Posted on December 10, 2017, 10:32 am

ചങ്ങനാശ്ശേരി: സമുദായം നേരിടുന്ന സാമൂഹിക വെല്ലുവിളികളെ കൂട്ടായ പരിശ്രമത്തിലൂടെ തരണം ചെയ്യാന്‍ സമുദായ അംഗങ്ങള്‍ക്ക് കഴിയണമെന്ന നിര്‍ദ്ദേശവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍.എസ്.എസ് മാനവശേഷി വകുപ്പ് പ്രവര്‍ത്തിക്കുന്നത് പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നതിനായി പുതിയ തലമുറയെ വാര്‍ത്തെടുക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിന്റെ ഭാഗമായുള്ള ആരോഗ്യം പദ്ധതി മാതൃകാപരമാണെന്നും എന്‍.എസ്.എസ് മാനവശേഷി വകുപ്പ് സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്തുകഴിഞ്ഞ് അദ്ദേഹം പറഞ്ഞു.