23 April 2024, Tuesday

ഭിന്നശേഷി-വയോജന-അനാഥ മന്ദിരങ്ങൾ എൻഎസ്എസ് ദത്തെടുക്കും

Janayugom Webdesk
തിരുവനന്തപുരം
September 28, 2022 11:34 pm

ഭിന്നശേഷിക്കാരും വയോജനങ്ങളും അനാഥരുമായവരെ സംരക്ഷിക്കുന്ന വിശേഷാൽ സ്ഥാപനങ്ങളെ എൻഎസ്എസ് യൂണിറ്റുകൾ ദത്തെടുക്കുമെന്ന് സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു. ആയിരം ഭവനങ്ങൾ നിർമ്മിച്ചുനൽകുന്നതടക്കം ഈ വർഷം എൻഎസ്എസ് യൂണിറ്റുകൾവഴി നടപ്പാക്കാൻ പോകുന്ന ഇരുപത്തിയഞ്ചോളം പദ്ധതികളുടെയും ക്യാമ്പുകളുടെയും കാര്യത്തിലും ധാരണയായെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ചേർന്ന നാഷണൽ സർവീസ് സ്കീം സംസ്ഥാന ഉപദേശകസമിതി യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്തെ 22 എൻഎസ്എസ് സെല്ലുകളെ പ്രതിനിധീകരിച്ചുകൊണ്ട് പ്രോഗ്രാം കോ ഓർഡിനേറ്റർമാരും വിവിധ വകുപ്പ് മേധാവികളും ഡയറക്ടർമാരും വൈസ് ചാൻസലർമാരും സംസ്ഥാന എൻഎസ്എസ് ഓഫീസറും പങ്കെടുത്ത യോഗമാണ് ഒരു വർഷത്തെ പരിപാടികൾ തീരുമാനിച്ചത്.
4000 ദത്തുഗ്രാമങ്ങൾ, ഫ്രീഡം വാൾ നിർമ്മാണ പദ്ധതി, ലഹരിവിരുദ്ധ സേന, വി കെയർ പദ്ധതിയിൽ പങ്കാളിത്തം, പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ്‌ പദ്ധതി, തൊഴിൽ പരിശീലനങ്ങളും തൊഴിൽ സംരംഭവും, പുസ്തകത്തണൽ, സംസ്ഥാന‑ദേശീയ ക്യാമ്പുകൾ, പുനർജനി പദ്ധതി, സംസ്ഥാന എൻഎസ്എസ് കലോത്സവം, ആദിവാസി-പിന്നാക്ക മേഖലകളിൽ പ്ര­ത്യേക ക്യാമ്പുകൾ, 4000 സപ്തദിന ക്യാമ്പുകൾ, അടുക്കളത്തോട്ടം, യൂണിറ്റ് തല കുടുംബസംഗമം, എൻഎസ്എസ് പൂർവവിദ്യാർത്ഥി കൂട്ടായ്മ, സംസ്‍കാരിക വിനിമയ ക്യാമ്പുകൾ, പിറന്നാൾദിന രക്തദാന ചലഞ്ച്, ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ്, ദേശീയ‑അന്തർദേശീയ ദിനചാരണങ്ങൾ, സിവിൽ സർവീസ് കോച്ചിങ് ക്ലാസുകൾ, കൗൺസലിങ് കേന്ദ്രങ്ങൾ, ജലസംരക്ഷണ പദ്ധതികൾ, പോസ്റ്റ്‌ കോവിഡ് മെഡിക്കൽ ക്യാമ്പുകൾ എന്നിവയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: NSS will adopt dif­fer­ent­ly-abled-elder­ly-orphan homes

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.