ആർ. ഗോപകുമാർ

കൊച്ചി

February 11, 2020, 4:36 pm

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ഇന്റീരിയർ ഡിസൈനേഴ്സ് ദേശീയ സമ്മേളനം കൊച്ചിയിൽ

Janayugom Online

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ഇന്റീരിയർ ഡിസൈനേഴ്സ് ദേശീയ സമ്മേളനം കൊച്ചി ക്രൗൺ പ്ലാസറോട്ടലിൽ 13 ന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമ്മേളനത്തിൽ 100 ഡിസൈനർമാരും 24 കോർപ്പറേറ്റ് പ്രതിനിധികൾ ഉൾപ്പടെ 600 പേർ പങ്കെടുക്കുമെന്ന് സംഘടനയുടെ ദേശീയ പ്രസിഡന്റ് ജബീൻ എൽ സഖറിയാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആർക്കിടെക്റ്റ് ബി വി ദോഷി മുഖ്യ പ്രഭാഷണം നടത്തും. തയ് വാനിലെ ലിവിങ് ലാബ്സ് പ്രതിനിധി പൊ വെൻഷൂയ് പ്രൊജക്റ്റ് പ്രസന്റേഷൻ നടത്തും. മികച്ച ഇൻറീരിയർ ഡെക്കറേറ്റർമാർക്കുള്ള അവാർഡ് ദാനവും സമ്മേളനത്തിൽ നടക്കും. രാജ്യത്ത് 31 ചാപ്റ്ററുകളിലായി പതിനായിരത്തിലധികം അംഗങ്ങളുണ്ടെന്ന് ദേശീയ സെക്രട്ടറി ജിനേഷ് മോദി പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ജോർജ് മത്തായി, സാജൻ പുളിമൂട് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: Insti­tute of Indi­an Inte­ri­or Design­ers Nation­al Con­fer­ence in kochi