ആകാശ ഗംഗയിലെ യക്ഷി ആവാൻ ന്യൂഡിറ്റി എനിക്കൊരു പ്രശ്നമായിരുന്നില്ല- തുറന്ന് പറഞ്ഞ് ശരണ്യ

Web Desk
Posted on November 10, 2019, 4:07 pm

മലയാള സിനിമയെ ഒന്നടങ്കം കോരിത്തരിപ്പിച്ച ചിത്രമായിരുന്നു ആകാശഗംഗ. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയിരിക്കുകയാണ്. പ്രേഷകർ ഏറെ ആകാംശയോടെ കാത്തിരുന്നതായിരുന്നു ചിത്രത്തിന്റെ രണ്ടാഭാഗം. 1999‑ൽ വിനയന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ആകാശഗംഗ മലയാളികൾ ഒരിക്കലും മറക്കാനിടയില്ല. മാണിക്യശ്ശേരി കുടുംബത്തിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെടുന്ന അവിടുത്തെ ദാസിയായ ഗംഗ എന്ന പെൺകുട്ടി യക്ഷിയായി പരിണമിക്കുന്നതും, അവളുടെ പക തലമുറകളായി ഈ കുടുംബത്തിൽ വരുത്തുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദിവ്യ ഉണ്ണി അവതരിപ്പിച്ച മായ എന്ന കഥാപാത്രം ഗര്‍ഭിണിയായി മാണിക്യശേരി കോവിലകത്ത് എത്തുന്നതോടെയാണ് ആകാശഗംഗ അവസാനിക്കുന്നത്.

മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗ‑2 പറയുന്നത്. രണ്ടാം ഭാഗത്തിലൂടെ മലയാള സിനിമയിൽ പുതുമുഖ താരങ്ങളെ വിനയൻ സമ്മാനിച്ചതും എടുത്ത് പറയേണ്ടിയിരിക്കുന്നു. ആദ്യ ഭാഗത്തിൽ അതിമനോഹരിയായ യക്ഷിയെയായിരുന്നു പ്രേക്ഷകർ കണ്ടത്. എന്നാൽ രണ്ടാം ഭാഗത്തിൽ യക്ഷിയുടെ ഭീതിപ്പെടുത്തുന് അതി ഭീകരമായ രൂപമായിരുന്നു. എന്നാൽ ആ ഭീതിപ്പെടുത്തുന്ന രൂപത്തിന് പിന്നിൽ അതിമനോഹരിയായ ഒരു പെൺകുട്ടിയാണ്. ശരണ്യ ആകാശഗംഗയിൽ ഭീകര രൂപിയായ യക്ഷിയായി എത്തിയത്. ചിത്രത്തിൽ അൽപം ഗ്ലാമാറസ്സായി പ്രത്യക്ഷപ്പെടേണ്ടി വന്നിരുന്നു. ഇതിനെ കുറിച്ച് തുറന്നു പറയുകയാണ് ശരണ്യ.

ചിത്രത്തിൽ അൽപം ഗ്ലാമറസ് ആയി അഭിനയിക്കേണ്ടി വന്നത് മോശമായി തോന്നിയിട്ടില്ല. കത്തിക്കരിഞ്ഞ ജഡത്തിന്റെ രൂപത്തിലാണ് എത്തുന്നത് എന്നും അതിനാല്‍ കോസ്റ്റ്യൂസ് ഉപയോഗിക്കാന്‍ പരിമിതിയുണ്ട് എന്നും വിനയന്‍ സാര്‍ ആദ്യമേ പറഞ്ഞിരുന്നു. അല്‍പ്പം ഗ്ലാമറസായിട്ട് തന്നെ അഭിനയിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതൊരിക്കലും എന്നെ മോശമായി ബാധിക്കുന്ന രീതിയിലായിരിക്കില്ലെന്നും ഉറപ്പ് തന്നു. സാര്‍ ആ വാക്ക് പാലിച്ചിട്ടുണ്ട്. എന്റെ മേക്കോവര്‍ ഒരിക്കലും വള്‍ഗര്‍ ആയിട്ടുള്ള രീതിയിലായിരുന്നില്ല.

Image result for akashaganga 2 ghost

മേക്കപ്പിനൊപ്പം കുറച്ച് ഗ്രാഫിക്‌സും ചേര്‍ത്താണ് കഥാപാത്രം സ്‌ക്രീനിലെത്തുന്നത്. സിനിമ കണ്ട ഒരാള്‍ക്ക് പോലും ആ ന്യൂഡിറ്റി മോശമായി തോന്നിയിട്ടില്ല. കുടുംബപ്രേക്ഷകരാണ് കൂടുതലായും സിനിമ കാണാന്‍ എത്തുന്നത്. ന്യൂഡിറ്റി വള്‍ഗര്‍ രീതിയിലായിരുന്നെങ്കില്‍ അവര്‍ സ്വീകരിക്കില്ലല്ലോ. കഥാപാത്രത്തിന്റെ സന്ദര്‍ഭത്തിന് ന്യൂഡിറ്റി അത്യാവശ്യമാണെന്നുണ്ടെങ്കിലും ഇനിയും ചെയ്യാന്‍ മടിയില്ല.’ അഭിമുഖത്തില്‍ ശരണ്യ പറഞ്ഞു.

സ്വയം പേടി തോന്നിയ നിമിഷങ്ങളുണ്ടായിരുന്നെന്നും താരം അഭിമുഖത്തിൽ പറഞ്ഞു. പ്രേതത്തിന്റെ മേക്കപ്പിലാണെങ്കിലും അതിന്റെയുള്ളിൽ പേടിയുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. രാത്രി കാട്ടിലും ആളൊഴിഞ്ഞ വഴിയിലുമൊക്കെ എന്നെക്കൊണ്ട് പോയി നിർത്തിയിട്ട്, അവിടെ നിന്ന് അലറാൻ പറയുന്ന സീനുകൾ ഉണ്ടായിരുന്നു. പലർക്കും മുഖത്തേക്ക് നോക്കാൻ പേടിയായിരുന്നു. ക്യാമറ ചേട്ടൻമാരോടൊക്കെ നിങ്ങളൊക്കെ അവിടെയുണ്ടോയെന്ന് ചോദിക്കുമ്പോൾ മുഖത്ത് നോക്കാതെയാണ് അവരൊക്കെ ഇവിടുണ്ട് ധൈര്യമായിട്ട് ചെയ്തോ എന്ന് പറയുന്നത്.

കണ്ണ് അടയ്ക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. ണ്ണിന്റെയുള്ളിൽ ഭയപ്പെടുത്താൻ വേണ്ടിയുള്ള

ലെൻസുണ്ടായിരുന്നു. അതിനാൽ കണ്ണ് അടയ്ക്കാൻ സാധിച്ചിരുന്നില്ല. കണ്ണ് അടയ്ക്കാൻ നോക്കിയാൽ ലെൻസ് കൺപോളയിൽ ഉരസി മുറിവുണ്ടാകും. .ഉച്ചയ്ക്ക് ഒരു മണി മുതൽ പിറ്റേന്ന് പകൽ ആറുമണിവരെ ഇതേ മേക്കപ്പിൽ ഇരിക്കേണ്ടി വന്നു.ഒരു നേരത്തെ ഭക്ഷണം മാത്രമാണ് കഴിച്ചിരുന്നത്. മേക്കപ്പ് അഴിക്കുവോളം വെള്ളം പോലും കുടിക്കാൻ സാധിച്ചിരുന്നില്ല. എനിക്ക് തളർച്ച തോന്നുമ്പോൾ സ്ട്രോയൊക്കെ ഇട്ട് കഷ്ടപ്പെട്ടാണ് അൽപ്പം വെള്ളം കുടിച്ചത്. 40 ദിവസത്തെ ഷൂട്ട് ആയിരുന്നു ഉണ്ടായിരുന്നത്. ഏകദേശം എട്ട് മണിക്കൂറോളം ചെലവഴിച്ചാണ് മേക്കപ്പ് പൂർത്തിയാക്കുന്നത്- നടി അഭിമുഖത്തിൽ പറഞ്ഞു.

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ദിവ്യഉണ്ണി അഭിനയിച്ച മായത്തമ്പുരാട്ടി ഗർഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കിൽ മായയുടെ മകൾ ആതിരയുടെ കഥയാണ് ആകാശഗംഗ–2 പറയുന്നത്. മലയാളത്തിലും തമിഴിലുമാണ് ഈ ഹൊറര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. കൊച്ചിൻ ഹനീഫ,കലാഭവൻ മണി,രാജൻ.പി.ദേവ്, എൻഎഫ്‌വർഗ്ഗീസ്, കൽപ്പനച്ചേച്ചി, സുകുമാരിയമ്മ തുടങ്ങിയവരുടെ ഇല്ലായ്‌മ നഷ്ടമാണെന്ന് ആരാധകർ പാറയുന്നത്.