August 18, 2022 Thursday

ആണവ മിസൈൽ പരീക്ഷണം വിജയം

Janayugom Webdesk
ന്യൂഡൽഹി
January 19, 2020 9:42 pm

അന്തർ വാഹിനിയിൽ നിന്നും വിക്ഷേപിക്കാവുന്ന ആണവ മിസൈൽ വിജയകരമായി പരീക്ഷിച്ചു. 3500 കീലോ മീറ്റർ ദൂര പരിധിയുള്ള കെ 4 ആണവവേധ മിസൈൽ ആണ് ഇന്ത്യ പരീക്ഷിച്ചത് . ആന്ധ്ര തീരത്ത് ഇന്നലെ രാവിലെയാണ് ഡിഫൻസ് റിസേർച്ച് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. അന്തർ വാഹിനികളിൽ നിന്നും പ്രയോഗിക്കാൻ കഴിയുന്ന വിധത്തിലുള്ള രണ്ട് മിസൈലുകളാണ് ഇന്ത്യ വികസിപ്പിച്ചത്. ഇതിലൊന്നാണ് ഇന്നലെ പരീക്ഷിച്ച കെ 4. ഐഎൻഎസ് അരിഹാന്തിലാണ് ഈ മിസൈലുകൾ ഘടിപ്പിക്കുക.

Eng­lish sum­ma­ry:Nuclear Mis­sile Test Success

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.