23 April 2024, Tuesday

വനിതാ ഹോസ്റ്റലില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുടെ നഗ്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍; സര്‍വകലാശാലയില്‍ വന്‍ പ്രതിഷേധം

Janayugom Webdesk
ന്യൂഡല്‍ഹി
September 18, 2022 10:55 am

പഞ്ചാബിലെ മൊഹാലിയില്‍ വനിതാ ഹോസ്റ്റലില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുടെ നഗ്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ക്യാമ്പസില്‍ പ്രതിഷേധം. ലുധിയാന‑ചണ്ഡീഗഢ് റോഡില്‍ സ്ഥിതി ചെയ്യുന്ന യൂണിവേഴ്സിറ്റി കാമ്പസിലാണ് അര്‍ദ്ധരാത്രിയോടെ പ്രതിഷേധം നടന്നത്. വീഡിയോകള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ച വിദ്യാര്‍ത്ഥിനി പിടിയിലായി. 

വിദ്യാര്‍ത്ഥിനി മറ്റ് വിദ്യാര്‍ത്ഥികളുടെ വീഡിയോകളെടുത്ത് ഷിംലയിലെ യുവാവിന് അയച്ചുകൊടുക്കുകയും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തുവെന്നാണ് പറയുന്നത്. കാമ്പസില്‍ മുദ്രാവാക്യം മുഴക്കി തടിച്ചുകൂടിയ വിദ്യാര്‍ഥികളെ ഒടുവില്‍ പോലീസെത്തിയാണ് ശാന്തരാക്കിയത്. ആരോപണവിധേയയായ പെണ്‍കുട്ടിയുടേതെന്ന പേരിലും ചില ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. 

എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പലകാര്യങ്ങളും തെറ്റാണെന്നും പോലീസ് അറിയിച്ചു. സ്വകാര്യദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ ഒട്ടേറെ പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മൊഹാലി പോലീസും സര്‍വകലാശാല അധികൃതരും പറഞ്ഞു. പ്രതിഷേധത്തിനിടെ ഒരു പെണ്‍കുട്ടി കുഴഞ്ഞുവീണെന്നും ഇതിന്റെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും മറ്റുപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

Eng­lish sum­ma­ry; Nude videos of stu­dents from wom­en’s hos­tel on social media; Huge protest in the university

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.