September 29, 2023 Friday

Related news

July 29, 2023
July 8, 2023
July 1, 2023
June 26, 2023
June 24, 2023
June 5, 2023
June 4, 2023
June 3, 2023
June 3, 2023
April 12, 2023

ന​ഗ്നതാ പ്ര​ദർശനം നടത്തിയ സവാദിന് പൂമാലയും തനിക്ക് കല്ലേറും; സ്വീകരണം നൽകിയതിനെതിരെ പരാതിക്കാരി

Janayugom Webdesk
കൊച്ചി
June 4, 2023 4:27 pm

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ന​ഗ്നതാ പ്ര​ദർശനം നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി സവാദിന് ആൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയതിനെതിരെ പരാതിക്കാരിയായ നന്ദിത. സംഭവത്തിന് ശേഷം പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണ് ലഭിക്കുന്നത്. മാലയിട്ടു മാത്രം സ്വീകരിക്കാൻ എന്ത് സൽകർമ്മമാണ് സവാദ് ചെയ്തതെന്നും പരാതിക്കാരി ചോദിക്കുന്നു.

കേസിൽ അറസ്റ്റിലായിരുന്ന സവാദ് കഴിഞ്ഞ ദിവസമാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സവാദിനെ മാലയിട്ടാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരിച്ചത്. തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് നഗ്നതാ പ്രദർശനം നടത്തിയെന്ന യുവനടിയുടെ പരാതിയിലായിരുന്നു കോഴിക്കോട് സ്വദേശിയായ സവാദിനെ നെടുമ്പാശേരി പൊലീസ് അറസ്റ്റു ചെയ്തത്. എന്നാല്‍ നടിയുടെ കള്ളപരാതിയാണെന്ന് ആരോപിച്ചാണ് ആൾ കേരള മെൻസ് അസോസിയേഷൻ സവാദിന് സ്വീകരണം നല്‍കിയത്.

Eng­lish Sum­ma­ry: nudi­ty dis­play in ksrtc bus nan­di­ta reaction
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.