Web Desk

ന്യൂഡല്‍ഹി

January 09, 2021, 2:15 pm

രാജ്യത്ത് അതിതീവ്ര കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 90 കടന്നു

Janayugom Online

രാജ്യത്ത് അതി തീവ്ര വൈറസ് രോഗം എട്ടുപേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടനില്‍ പടരുന്ന ജനിതക മാറ്റം സംഭവിച്ച അതി തീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 90 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പുതിയ കണക്ക് പുറത്ത് വിട്ടത്. രോഗബാധ സ്ഥിരീകരിച്ചവരെ നിരീക്ഷണത്തിലാക്കി. 82 പേരില്‍ അതി തീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചത്. കേരളത്തിലും അതി തീവ്ര വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. 

രോഗം പടരാനുള്ള സാധ്യത തള്ളാനാകില്ലെന്നാണ് വിദഗ്ധതര്‍ വിലയിരുത്തുന്നു. വൈറസ് വ്യാപനം കണക്കിലെടുത്ത് തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും നിരീക്ഷണം കര്‍ശനമാക്കി.
നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരില്‍ പിസിആര്‍ പരിശോധന നടത്തും. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക്, കൈകള്‍ ശുചിയാക്കല്‍ തുടങ്ങിയ പ്രതിരോധ നടപടികല്‍ തുടര്‍ന്നില്ലെങ്കില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയിലേറെയാകുമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. ജനുവരി ആറു മുതലാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്. ആഴ്ചയില്‍ 30 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നാണ് കേന്ദ്ര വ്യോമയാനമന്ത്രാലയം അറിയിച്ചത്. ജനുവരി 23 വരെ ഈ സര്‍വീസ് തുടരുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. 

ENGLISH SUMMARY:number of cas­es of acute Covid virus in the coun­try has crossed 90
You may also like this video