October 6, 2022 Thursday

സ്ഥിതി വഷളായി;ജില്ലയിൽ  കോവിഡ് കേസുകൾ ഉയരുന്നു

Janayugom Webdesk
തൊടുപുഴ:
April 28, 2020 6:35 pm

ജില്ലയിൽ തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് സ്ഥിരീകരിച്ചതോടെ സ്ഥിതി കൂടതൽ വഷളായി.ജില്ലയിൽ 3 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.തൊടുപുഴ മുനിസിപ്പാലിറ്റി  കൗൺസിലർ,തൊടുപുഴ ജില്ലാ ആശുപത്രിയിലെ  സ്റ്റാഫ്‌ നഴ്സ്,ബംഗ്ലൂരുവിൽ നിന്ന് വന്ന ഇടുക്കി നാരകക്കാനം സ്വദേശി എന്നിവർക്ക് ആണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടർ അറിയിച്ചു തിങ്കളാഴ്ച്ച രാത്രി വൈകിയാണ് ഇവരുടെ ഫലം ലഭിച്ചത്.3 പേരെയും ഇന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതോടെ ജില്ലയിൽ ഇപ്പോൾ 17  ആളുകൾക്ക് രോഗം  സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് ആരോഗ്യ വകുപ്പിൻ്റെ കണക്കനുസരിച്ച് 1462 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 133 പേരെ വീടുകളിലും 8 പേരെ ആശുപത്രിയിലും നിരീക്ഷണത്തിൽ ഉൾപ്പെടുത്തി.ഇപ്പോൾ 1447 പേർ വീടുകളിലും 15 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 56 പേരെ മാത്രമാണ് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്.ഇന്ന് ശേഖരിച്ച 103 പേരുടെ സ്രവ സാമ്പിളുകൾ ഉൾപ്പെടെ പരിശോധനയ്ക്ക് അയച്ച 379 സാമ്പിളുകളുടെ കൂടി ഫലം വരാനുണ്ട്. ജില്ലയിൽ കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടാകാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്.

ENGLISH SUMMARY: num­ber of covid cas­es in dis­trict increases

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.