സംസ്ഥാനത്ത് കോവിഡ് മുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നു; സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും ആശ്വാസം

Web Desk

തിരുവനന്തപുരം

Posted on June 18, 2020, 8:37 pm

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടിയെങ്കിലും കോവിഡ് രോഗികൾ അതിവേഗം രോഗ മുക്തി നേടുന്നത് ആശ്വാസം നൽകുന്നതായി റിപ്പോർട്ട്. സംസ്ഥാനത്ത് മെയ് ഏഴു മുതലാണ് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിക്കാൻ തുടങ്ങിയത്. എന്നാൽ, അവയെ സന്തുലതപ്പെടുത്തുന്ന രീതിയിലാണ് കോവിഡ് മുക്തരാകുന്നവരുടെ എണ്ണവും. സംസ്ഥാനത്ത് ചികിത്സയിലുള്ള 89 പേർ ഇന്ന് രോഗമുക്തി നേടി. ഇന്നലെ ചികിത്സയിലുണ്ടായിരുന്ന 90 പേരാണ് രോഗമുക്തി നേടിയത്.

കഴിഞ്ഞ അഞ്ചു ദിവസത്തെ കോവിഡ് ബാധിതരുടെ കണക്കെടുത്താൽ 387 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അത്ര തന്നെയാണ് കോവിഡ് മുക്തരാകുന്നവരുടെ എണ്ണവും. രോഗം ബാധിച്ചവർ അതിവേഗം രോഗമുക്തി നേടുന്നത് സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്കും സർക്കാരിനും ആത്മവിശ്വാസം പകരുന്നതാണ്.

ENGLISH SUMMARY: num­ber of covid cure patients increase in ker­ala

YOU MAY ALSO LIKE THIS VIDEO