June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

അനധികൃത വന്ധ്യതാ ചികിത്സാലയങ്ങൾ പെരുകുന്നു

By Janayugom Webdesk
January 18, 2020

വിവരശേഖരണത്തിന് കേന്ദ്ര സർക്കാർ താത്പര്യമെടുക്കാതായതോടെ രാജ്യത്ത് അനധികൃത വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണം പെരുകി. 30,000 കേന്ദ്രങ്ങൾ എന്നാണ് അനൗദ്യോഗിക കണക്കെങ്കിലും എണ്ണം അതിലും കൂടുമെന്നാണ് വിവരം.  വന്ധ്യതയ്ക്ക് അന്തിമമായി പരിഹാരം എന്ന ആകർഷകമായ പരസ്യങ്ങളിൽ ഇരകളെ വീഴ്ത്തി തട്ടിപ്പ് നടത്തുന്ന വ്യാജ ചികിത്സാകേന്ദ്രങ്ങളെക്കുറിച്ച് ഇടയ്ക്ക് വിവരശേഖരണത്തിനു മുതിർന്നെങ്കിലും കേന്ദ്ര സർക്കാരിന്റെ ഉദാസീനത മൂലം പിന്നീട് നടപടി മുടങ്ങി.

ഇവയുടെ പെരുപ്പം തടയാൻ 2012 ‑ൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ ) ആരോഗ്യ മന്ത്രാലയവും ചേർന്ന് അസിസ്റ്റഡ് റീ പ്രൊഡക്ടീവ് ടെക്നോളജി എന്ന പേരിൽ ഒരു ദേശീയ രജിസ്ട്രി രൂപവത്കരിച്ചെങ്കിലും ആദ്യ നരേന്ദ്ര മോഡി സർക്കാരിന്റെ കാലത്ത് പദ്ധതിയുടെ കൂമ്പ് നുള്ളി. ഐസിഎം ആറിന്റെ നിർബന്ധം മൂലം പിന്നീട് പൊടി തട്ടിയെടുത്തെങ്കിലും ഭേദഗതികൾ ഏറെയുണ്ടായി.

കൃത്രിമ ബീജസങ്കലനം, ഇൻട്രോ യൂട്ടറൈൻ ഇൻസെമിനേഷൻ തുടങ്ങി 12 തരം വിവിധങ്ങളായ ചികിത്സാ രീതികളുടെ പട്ടിക തയ്യാറാക്കി, ഇതിലേതെങ്കിലും ചികിത്സാരീതി പ്രയോഗിക്കുന്ന ക്ലിനിക്കുകൾ ദേശീയ രജിസ്ട്രിയിൽ വിവരം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഐസിഎംആർ പ്രതീക്ഷിച്ചതു പോലെ കാര്യങ്ങൾ മുന്നോട്ടു പോയില്ല. രജിസ്ട്രിയുടെ ഭാഗമാകാൻ ആവശ്യപ്പെടാമെന്നല്ലാതെ ആരെയും നിർബന്ധിക്കാൻ പറ്റാത്ത വിധം പദ്ധതിയിൽ ഭേദഗതി വന്നതാണ് വ്യാജ ചികിത്സാകേന്ദ്രങ്ങൾക്കു പിടിവള്ളിയായത്.

ദീർഘമായ കാലയളവിനുള്ളിൽ വിവരം നൽകാൻ തയ്യാറായത് 400 ൽ താഴെ ക്ലിനിക്കുകൾ മാത്രം. ക്ലിനിക്കുകൾ നൽകുന്ന വിവരങ്ങൾ വിദഗ്ധ സമിതി പരിശോധിച്ച് വസ്തുതകൾ വിലയിരുത്തി അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും അംഗീകാരമില്ലാത്തതുമായ സ്ഥാപനങ്ങളെ ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ അലോപ്പതി, ആയുർവേദം, ഹോമിയോ, യുനാനി പേരുകളിലും ഇതിലൊന്നും പെടാത്ത ചികിത്സാ മുറകൾ മുഖേനയും വന്ധ്യതയ്ക്കു ചികിത്സിക്കുന്ന കേന്ദ്രങ്ങൾ വിവരങ്ങൾ നൽകായതോടെ പദ്ധതി മുടന്തി.

Eng­lish sum­ma­ry:  num­ber of ille­gal infer­til­i­ty clin­ics increasing

 

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.