Friday
06 Dec 2019

വൃദ്ധസദനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍

By: Web Desk | Wednesday 19 June 2019 12:31 PM IST


ബിജു കിഴക്കേടത്ത്

മാനന്തവാടി: സംസ്ഥാനത്ത് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോട് കൂടി പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങള്‍ വര്‍ദ്ധിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് ആകെ 613 വൃദ്ധസദനങ്ങളാണ് നിലവില്‍ ഉള്ളത്. ഇതില്‍ സര്‍ക്കാര്‍ വൃദ്ധസദനങ്ങളും, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകരത്തോടെ പ്രവര്‍ത്തിക്കുന്ന 597 വൃദ്ധസദനങ്ങളുമുണ്ട്. ഈ വൃദ്ധസദനങ്ങളില്ലെലാം കൂടി 17793 അന്തേവാസികളാണ്  നിലവിലുള്ളത്.

വൃദ്ധസദനങ്ങളുടെ അന്തേവാസികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ എറണാകുളം, കോട്ടയം, തൃശ്ശൂര്‍ ജില്ലകളാണ്. എറണാകുളത്ത് 3266 അന്തേവാസികളും, കോട്ടയത്ത് 2686 ഉം, തൃശ്ശൂരില്‍2673 പേരുമാണ് ഉള്ളത്. അന്തേവാസികളുടെ എണ്ണത്തില്‍ കുറവ് മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളാണ്. മലപ്പുറത്ത് 238 പേരും, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ യഥാക്രമം 440, 479 അന്തേവാസികളുമാണ് ഉള്ളത്.

സര്‍ക്കാര്‍ വൃദ്ധസദനങ്ങളിലെ താമസക്കാരുടെ ക്ഷേമത്തിനായി വിവിധ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വൃദ്ധസദനങ്ങളിലെ താമസക്കാരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായും പതിവായും നിരീക്ഷിക്കുന്നതിന് ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി നല്‍കുന്ന വയോ മധുരം പദ്ധതിയോടൊപ്പം തന്നെ ഇവര്‍ക്കുള്ള ആയുര്‍വേദ ചികിത്സക്കായി വയോ അമൃതം പദ്ധതിയും നടപ്പിലാക്കുന്നുണെന്ന് ആരോഗ്യവകുപ്പ് മന്ത്രികെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കൂടാതെ മ്യൂസിക് തെറാപ്പി, വയോജനങ്ങള്‍ക്ക് പകല്‍ സമയം ഉല്ലാസപൂര്‍വ്വം ചെലവൊഴിക്കുന്നതിന്നും സ്വയം തൊഴില്‍ പരിശീലനത്തിനും ആരംഭിച്ച പാര്‍ട്ടിസിപേറ്ററി എഗ്ഗര്‍ നേഴ്‌സറി പ്രോഗ്രാം , യോഗാ തെറാപ്പി, സംസ്ഥാനത്തെ വൃദ്ധസദനങ്ങളെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവിഷ്‌ക്കരിച്ചിട്ടുള്ള സെക്കന്റ് ഇന്നിംഗ് പ്രൊജക്ട് പദ്ധതി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതായും മന്ത്രി പറഞ്ഞു.

Related News