24 April 2024, Wednesday

മനഃപൂര്‍വം വായ്പ അടയ്ക്കാത്തവരുടെ എണ്ണം കൂടി

Janayugom Webdesk
മുംബൈ
March 16, 2023 10:54 pm

നിഷ്ക്രിയ ആസ്തി കുറയ്ക്കാനായെന്ന് പറയുമ്പോഴും ഇന്ത്യയിലെ ബാങ്കുകളില്‍ മനഃപൂര്‍വം വായ്പ അടയ്ക്കാത്ത(വിൽഫുൾ ഡിഫോൾട്ടേഴ്സ് )വരുടെ എണ്ണം 38.5 ശതമാന (1140 കോടി ഡോളര്‍) മായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. 2022 ഡിസംബർ വരെ 4130 കോടി ഡോളര്‍ മൂല്യമുള്ള 15,778 വിൽഫുൾ ഡിഫോൾട്ട് അക്കൗണ്ടുകളാണ് ഇന്ത്യയിലെ ബാങ്കുകളില്‍ ഉള്ളതെന്ന് ട്രാൻസ് യൂണിയൻ സിഐബിഐഎല്ലിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2980 കോടി ഡോളര്‍ മൂല്യമുള്ള 12,911 അക്കൗണ്ടുകളാണ് 2020 ഡിസംബറില്‍ ഉണ്ടായിരുന്നത്. ശേഷിയുണ്ടായിട്ടും കടബാധ്യതകൾ തിരിച്ചടയ്ക്കാന്‍ തയ്യാറാകാത്തവരെയാണ് വിൽഫുൾ ഡിഫോൾട്ടേഴ്സ് എന്ന് പറയുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് വായ്പ അടയ്ക്കാത്ത 1883 (960 കോടി ഡോളര്‍ ) അക്കൗണ്ടുകളാണ് ഉള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്ക് (460 കോടി ഡോളര്‍), യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (427 കോടി ഡോളര്‍) എന്നിങ്ങനെയാണെന്ന് സിഐബിഐഎല്‍ പറയുന്നു. 85 ശതമാനം വിൽഫുൾ ഡിഫോൾട്ട് അക്കൗണ്ടുകളും ഉള്ളത് പൊതുമേഖലാ ബാങ്കുകളിലാണ്. സ്വകാര്യ ബാങ്കുകളിലെ ഇത്തരം കുടിശികക്കാരുടെ എണ്ണം 1,523 (330 കോടി ഡോളര്‍) ആണ്. സാമ്പത്തിക കുറ്റവാളിയായ മെഹുല്‍ ചോക്സി ആണ് പട്ടികയില്‍ ഒന്നാമന്‍. 9,500 ലക്ഷം വായ്പയാണ് ചോക്സി തിരിച്ചടയ്ക്കാനുള്ളത്. എബിജി ഷിപ്‌യാഡ്, റോട്ടോമാക് ഗ്ലോബല്‍, ഇറ ഇന്‍ഫ്ര എന്‍ജിനീയറിങ്, റീ എഗ്രോ എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

Eng­lish Sum­ma­ry: num­ber of will­ful default­ers has increased
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.