ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരെ വീണ്ടും ലൈംഗിക ആരോപണ പരാതിയുമായി മറ്റൊരു കന്യാസ്ത്രീ.ബലാത്സംഗ കേസിലെ സാക്ഷിയാണ് യുവതി. വീഡിയോ കോളിലൂടെ അശ്ലില ചുവയോടെ സംസാരിച്ചെന്നും ശരീര ഭാഗങ്ങൾ കാണിക്കാൻ നിർബന്ധിച്ചുവെന്നും കന്യാസ്ത്രീ മൊഴി നൽകി. മഠത്തിൽ വെച്ച് കടന്നുപിടിച്ചെന്നും കന്യാസ്ത്രീ പറയുന്നു.
കേസിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രി പൊലീസിന് നല്കിയ സാക്ഷിമൊഴിയിലാണ് ബിഷപ്പിനെതിരെ ലൈംഗീക ആരോപണം ഉന്നയിച്ചിരിക്കുന്നത്.മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് ബിഷപ്പിനെതിരെ മൊഴി നൽകിയത്. ബിഷപ്പ് ഫ്രാങ്കോയുടെ സ്വാധീനം ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
updating…
ENGLISH SUMMARY: Nun against Bishop Franco Mulaykkal
YOU MAY ALSO LIKE THIS VIDEO