ബിഷപ്പിനെതിരായ പരാതി; അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

Web Desk

തിരുവനന്തപുരം

Posted on September 09, 2018, 9:27 am

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയുടെ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്. ക്രൈംബ്രാഞ്ചിന് വിടുന്നതാണ് നല്ലതെന്ന് ഡിജിപിയോട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കന്യാസ്ത്രീയുടെ പരാതി വാസ്തവമാണെന്നും ബിഷപ്പിന്റെ മൊഴി കള്ളമാണെന്നും പൊലീസ് കണ്ടെത്തി.

ജലന്ധര്‍ ബിഷപ്പിന്റെ മൊഴികളില്‍ പൊരുത്തക്കേടുകളുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. പരാതിയില്‍ പറയുന്ന ദിവസം താന്‍ കുറവില്ലങ്ങാട് മഠത്തില്‍ ഉണ്ടായിരുന്നില്ലെന്നായിരുന്ന ബിഷപ്പിന്റെ മൊഴി. തൊടുപുഴ മഠത്തില്‍ ആയിരുന്നു എന്നായിരുന്നു ബിഷപ്പ് പറഞ്ഞിരുന്നത്. എന്നാല്‍, തൊടുപുഴ മഠത്തിലെ രേഖകള്‍ പ്രകാരം ആ ദിവസം ബിഷപ്പ് അവിടെ എത്തിയിരുന്നില്ല.

അന്വേഷണ ഉദ്യോഗസ്ഥന്റെ ജോലിഭാരം കൂടുതലാണ് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതിനുള്ള നീക്കം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ കെ സുഭാഷ് ജില്ലാ പൊലീസ് മേധാവിയുമായി ഇന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.