കന്യാസ്ത്രീകളുടെ സ്ഥലം മാറ്റം;‘പിന്നിൽ ഫ്രാങ്കോ മുളയ്‌ക്കൽ; സിസ്റ്റര്‍ റജീന നിർദ്ദേശം നടപ്പാക്കുന്നു

Web Desk
Posted on January 27, 2019, 11:00 am

കന്യാസ്ത്രീകളുടെ സ്ഥല മാറ്റത്തിന് പിന്നില്‍ ഫ്രാങ്കോ മുളയ്ക്കലാണെന്ന് രാജ്യത്തെ 55 സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍. ഇവർ മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കന്യാസ്ത്രീകളെ കൂട്ടത്തോടെ നാടുകടത്താനുള്ള നീക്കത്തില്‍ ഇടപെടണമെന്ന ആവശ്യവുമായിട്ടാണ് സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്.

സ്ഥലം മാറ്റത്തിനു പിന്നില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലാണ്. മദര്‍ ജനറല്‍ സിസ്റ്റര്‍ റജീന ബിഷപ്പിന്റെ നിര്‍ദ്ദേശം നടപ്പാക്കുകയാണ്. കന്യാസ്ത്രീകളെ സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും സംരക്ഷണ വലയത്തില്‍ നിന്നും പുറത്താക്കാനാണ് നീക്കം.വിചാരണ കഴിയും വരെ കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തില്‍ തന്നെ പാര്‍പ്പിക്കാന്‍ ഇടപെടണം” എന്നീ ഇവർ മുൻപോട്ട് വയ്ക്കുന്നത് .കവി സച്ചിതാനന്ദന്‍. നോവലിസ്റ്റുകളായ ആനന്ദ്. മനീഷ സേഥി തുടങ്ങിയവരാണ് കത്തിനെ പിന്തുണക്കുന്നവര്‍.