Janayugom Online
phone.janayugom

ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണം: കന്യാസ്ത്രീയുടെ പരാതിയുടെ ശബ്ദരേഖ പുറത്ത്

Web Desk
Posted on July 19, 2018, 8:18 pm

കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയക്കലിനെതിരെ ലൈംഗീകാരോപണ പരാതിയുമായി രംഗത്തു വന്ന കന്യാസ്ത്രീ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഫോണില്‍ വിളിച്ചു പരാതി പറയുന്നതിന്റെ ശബ്ദ രേഖ പുറത്തായി.

കാര്യങ്ങള്‍ എല്ലാ വഷളായിക്കൊണ്ടിരിക്കുകയാണ് പിതാവേ… എന്നു പറഞ്ഞാണ് കന്യാസ്ത്രിയും കര്‍ദിനാളും തമ്മിലുള്ള ഫോണ്‍ സംഭാഷണം ആരംഭിക്കുന്നത്. പോലീസ് കേസില്‍ വരെ ചെന്നെത്തിയിട്ടുണ്ട്. ജലന്ധറില്‍ നിന്നും വ്യാഴാഴ്ച തന്നെ ഒരു പോലീസുകാരന്‍ വിളിച്ചിരുന്നു. പീറ്റര്‍ എന്ന പേരുള്ള ഒരച്ചനെ താന്‍ ബ്ലാക് മെയില്‍ ചെയ്തുവെന്ന് പറഞ്ഞ് ഒരു പരാതി കിട്ടിയിട്ടുണ്ട് എന്നു പറഞ്ഞു. താനാണോ എന്ന് ചോദിച്ചു പോലീസുകാരന്‍ അതേയെന്ന് പറഞ്ഞു. തന്റെ പേര് ചോദിച്ചു, ജനറല്‍ അമ്മയുടെ പേരു ചോദിച്ചു. മറ്റൊരു കന്യാസ്ത്രീയുടെ പേര് അടക്കം തങ്ങള്‍ മൂന്നു പേരുടെ പേരുകള്‍ അദ്ദേഹം എടുത്തു. കേരളത്തിലാണ് താമസിക്കുന്നതെന്ന് താന്‍ അദ്ദേഹത്തോട് പറഞ്ഞു. എത്രവര്‍ഷമായി എന്നു ചോദിച്ചപ്പോള്‍ അഞ്ചു വര്‍ഷമായി എന്നു പറഞ്ഞു. അടുത്തിടെയെങ്ങാനും പഞ്ചാബില്‍ വന്നിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു. ഇല്ലയെന്നു പറഞ്ഞു. ഈ പറയുന്ന പീറ്റര്‍ എന്ന അച്ചനുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഫോണ്‍ പോലും വിളിച്ചിട്ടില്ല. വര്‍ഷങ്ങളായി കാണുകയോ മിണ്ടുകപോലുമോ ചെയ്തിട്ടില്ല ഇപ്പോള്‍ ജനറല്‍ അമ്മയുടെ ഒരു കത്ത് വന്നിട്ടുണ്ട്. പഞ്ചാബില്‍ വരണം. മദറിന്‍റെ റിപോര്‍ട് കിട്ടിയിട്ടുണ്ട്. തങ്ങള്‍ക്ക് അനുസരണയും അച്ചടക്കവുമില്ല.മോശം വാക്കുകള്‍ ഉപയോഗിച്ചു എന്നൊക്കെയാണുള്ളത്. ഈ വിവരം ചോദിക്കാന്‍ മീറ്റിംഗ് വെച്ചിട്ടുണ്ട്. ജലന്ധറില്‍ എത്തണമെന്ന് പറഞ്ഞുകൊണ്ടുള്ള രജിസ്റ്റേര്‍ഡ് കത്താണ് കിട്ടിയിരിക്കുന്നത്. നൂണ്‍ഷ്യോയെ കണ്ട് പറയാന്‍ താന്‍ പറഞ്ഞില്ലേയെന്ന് കര്‍ദിനാള്‍ കന്യാസ്ത്രീയോട് പറയുന്നുണ്ട്.. എന്നാല്‍ കാണാന്‍ അനുവാദം കിട്ടുന്നില്ലെന്നും പിതാവ് ഇറ്റലിക്കുപോകുകയാണെന്നുമാണ് അവിടുന്ന് പറയുന്നത്. അപ്പോയിന്റ്‌മെന്റ് കിട്ടാതെ പോയി കാണാന്‍ പറ്റില്ലെന്നും കന്യാസത്രി ഫോണില്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ സിസിബിഐ പ്രസിഡന്റിനോട് പറയാന്‍ കര്‍ദിനാള്‍ കന്യാസ്ത്രിയോടു പറയുമ്പോള്‍ കര്‍ദിനാളിന് അപ്പോയിന്‍മെന്റ് എടുത്തു തരാന്‍ പറ്റുമോയെന്ന് കന്യാസ്ത്രി തിരിച്ചു ചോദിക്കുന്നു.അവിടേയക്ക് ചെന്നാല്‍ മതിയെന്നാണ് കര്‍ദിനാളിന്റെ മറുപടി.തനിക്ക് ഇവിടെ നിന്ന് ഒന്നും പറായാതെ ഇറങ്ങാന്‍ കഴിയില്ലെന്ന് കന്യാസ്ത്രി പറയുമ്പോള്‍ താന്‍ പറയുമ്പോള്‍ താന്‍ ഇതെല്ലാം അറിഞ്ഞുവെന്ന് വരില്ലേയെന്നാണ് കര്‍ദിനാള്‍ ചോദിക്കുന്നത്.അതു വന്നോട്ടെയെന്ന് കന്യാസ്ത്രിയുടെ മറുപടി. സഹോദരനൊപ്പം പോയാല്‍ മതിയെന്ന് കര്‍ദിനാള്‍ പറയുമ്പോള്‍ അപ്പോയിന്റ്‌മെന്റ് കിട്ടാതെ പോയാല്‍ അവിടെ എത്തുമ്പോള്‍ കാണാന്‍ പറ്റുമോയെന്നറിയില്ലല്ലോ തനിക്ക് തോന്നുമ്പോള്‍ മഠത്തില്‍ നിന്നും പോകാന്‍ കഴിയില്ലല്ലോയെന്നും കന്യാസ്ത്രീ കര്‍ദിനാളിനോട് പറയുന്നു.എന്നാല്‍ പിന്നെ താന്‍ എന്തു ചെയ്യാനാണെന്നും കര്‍ദിനാള്‍ കന്യാസ്ത്രിയോട് പറയുന്നുണ്ട്. എന്നാല്‍ പത്രസമ്മേളനം വിളിച്ച് കാര്യങ്ങള്‍ പറയാം അല്ലാതെ താനെന്തിനാണ് വെറുതെ ഇങ്ങനെ ടെന്‍ഷന്‍ അടിക്കുന്നതെന്നാണ് കന്യാസ്ത്രിയുടെ മറുപടി.

നമ്മുടെ സഭയുടെ കാര്യമായതുകൊണ്ടാണ് താന്‍ പറയുന്നത്.പത്രസമ്മേളനം വിളിച്ചുകൂട്ടാനാണ് തന്റെ വീട്ടുകാരും പറയുന്നത്. മൂന്നാലു വര്‍ഷമായി ടെന്‍ഷനടിച്ച് ജീവിക്കുകയാണ്. സിവില്‍ കേസുകൊടുക്കാന്‍ വീട്ടുകാര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും കന്യാസ്ത്രി പറയുന്നു. എന്നാല്‍ കേസുകൊടുത്തോയെന്ന് കര്‍ദിനാള്‍ പറയുന്നു. എവിടെ നിന്നും നീതി ലഭിക്കുന്നില്ല. നമ്മള്‍ സമീപിക്കുന്നവരെല്ലാം ഇങ്ങനെയാണെന്നും കന്യാസ്ത്രി പറയുന്നു.താനെന്തു ചെയ്യാനാണ് തനിക്ക് നിങ്ങളുടെ മേല്‍ യാതൊരൂ അധികാരവുമില്ലെന്നു കര്‍ദിനാള്‍ പറയുമ്പോള്‍ തങ്ങളെല്ലാവരും സീറോ മലബാര്‍ സഭയിലേതല്ലേ പിതാവേ.. എന്നാണ് കന്യാസ്ത്രിയുടെ മറുപടി.നിങ്ങള്‍ സീറോ മലബാറായിട്ട് തിരിച്ചു പോരുന്നില്ലോല്ലോ എന്നു കര്‍ദിനാള്‍ ചോദിക്കുമ്പോള്‍ തങ്ങള്‍ വരാന്‍ തയാറാണെന്നു കന്യാസ്ത്രി ഫോണില്‍ പറയുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ കുറച്ചു പേര്‍ തിരിച്ചുവാ എന്നു കര്‍ദിനാള്‍ പറയുമ്പോള്‍ തങ്ങള്‍ തയാറാണെന്നും പിതാവ് എടുക്കുവോയെന്നും കന്യാസ്ത്രീ ചോദിക്കുമ്പോള്‍ താന്‍ എടുക്കില്ല ഇവിടെ വന്നിട്ട് എവിടെങ്കിലും താമസിക്കാനുള്ള സൗകര്യം നിങ്ങള്‍ തന്നെ ഉണ്ടാക്കണം,  എന്നിട്ട് നമ്മള്‍ക്ക് അതിനേക്കുറിച്ച് ചിന്തിക്കാമെന്നാണ് കര്‍ദിനാള്‍ മറുപടി പറയുന്നത്. അവിടെ വിഷമമുള്ളവരെല്ലാം കൂടി തല്‍ക്കാലം തിരുവസ്ത്രമിട്ടുകൊണ്ടുതന്നെ നിങ്ങളുടെ വീടുകളിലേക്ക് വരിക. അതിനു ശേഷം നിങ്ങള്‍ എല്ലാവരും സംഘടിച്ച് പരാതിയുമായി തന്റെ അടുക്കലേക്ക് വരിക അപ്പോള്‍ താന്‍ അതിനു പരിഹാരമുണ്ടാക്കാം അപ്പോള്‍ പിതാവ് തങ്ങളെ കൈവിടില്ലല്ലോയെന്ന് കന്യാസ്ത്രി ചോദിക്കുമ്പോള്‍ അത് ഇവിടുത്തെ ആലോചന അനുസരിച്ച് ഇരിക്കുമെന്നാണ് കര്‍ദിനാള്‍ പറയുന്നത്. കൈവിടില്ലല്ലോയെന്ന് വീണ്ടും കന്യാസ്ത്രി ചോദിക്കുമ്പോള്‍ അങ്ങനെ പറഞ്ഞാല്‍ എങ്ങനെയാ ശരിയാകുകയെന്നും നിങ്ങള്‍ തന്നെയുണ്ടാക്കിയ പ്രശ്‌നത്തിന് താനുടനെ പരിഹാരം പറയണമെന്ന് പറഞ്ഞാല്‍ എങ്ങനെയാണന്ന് കര്‍ദിനാള്‍ ചോദിക്കുമ്പോള്‍ പിതാവ് പരിഹാരം പറയണമെന്നല്ല താന്‍ പറയുന്നത് തങ്ങളെ മനസിലാക്കണമെന്നാണ് എന്നും കന്യാസ്ത്രി പറയുന്നു.ഇവിടെ ഒരു സമതിയുണ്ട് താന്‍ സമിതിയില്‍ നിങ്ങളുടെ കാര്യം പറയാം. അവര്‍ കാര്യം പഠിക്കും.അതിനു ശേഷം തീരുമാനമുണ്ടാക്കാം.ഇത് താന്‍ പറഞ്ഞിട്ടാണ് ചെയ്യുന്നതെന്ന് പറയണ്ട് തങ്ങള്‍ക്ക് തോന്നിയാണ് ചെയ്യുന്നതെന്ന് പറഞ്ഞാല്‍ മതിയെന്നും കര്‍ദിനാള്‍ കന്യാസ്ത്രിയോട് പറയുന്നു.നിങ്ങള്‍ ഈ പീഢനത്തിനിരയായെങ്കില്‍ അതുശരിയല്ല.നിങ്ങള്‍ സ്വയം തീരൂമാനിച്ച് വരുന്നതുപോലെ വരിക.പിന്നീടുള്ള കാര്യം താന്‍ നോക്കാമെന്നും കര്‍ദിനാര്‍ കന്യാസത്രിയോട് പറയുന്നുണ്ട്. അല്ലാതെ മറ്റൊന്നും ചെയ്യാന്‍ പറ്റില്ലല്ലോയെന്നു കന്യാസ്ത്രി ചോദിക്കുമ്പോള്‍ അല്ലാതെ എന്തു ചെയ്യാനാണ് എന്നാണ് കര്‍ദിനാളിന്റെ മറുപടി. എത്രപേരുണ്ടാകും എന്നു ചോദിക്കുമ്പോള്‍ തങ്ങള്‍ 25 പോരോളം കാണും. പഞ്ചാബി കന്യസ്ത്രീകളും ഉണ്ടെന്ന് കന്യാസ്ത്രി പറയുമ്പോള്‍ അവരെ കൊണ്ടുവരേണ്ടെന്നാണ് കര്‍ദിനാളിന്റെ മറുപടി. അവര്‍ വന്നാല്‍ വേറെ പ്രശ്‌നമാകുമെന്നും അദ്ദേഹം പറയുന്നു.ഇത് കൈവിട്ടു പോകും പിതാവേ വീട്ടുകാര്‍ സിവില്‍ കേസിനു പോകുമെന്നു പറയുമ്പോള്‍ വീട്ടൂകാര്‍ പോകട്ടെയെന്നാണ് കര്‍ദിനാളിന്റെ മറുപടി. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അങ്ങേരു പഠിക്കട്ടെ.തെറ്റു ചെയ്തിട്ടുണ്ടെന്ന് തെളിയിക്കാന്‍ മാര്‍ഗമൊന്നുമില്ലല്ലോയെന്ന് കര്‍ദിനാള്‍ ചോദിക്കുമ്പോള്‍ തെളിയിക്കാന്‍ തന്റെ കൈയില്‍ മാര്‍ഗമുണ്ടെന്നും കന്യാസ്ത്രി കര്‍ദിനാളിനോട് പറയുന്നുണ്ട്.എവിടെയാണ് കേസുകൊടുക്കുന്നതെന്ന് കര്‍ദിനാള്‍ ചോദിക്കുമ്പോള്‍ ഇവിടെ നാട്ടിലെ പോലീസ് സ്‌റ്റേഷനിലാണൈന്നും കന്യാസ്ത്രി പറയുന്നുണ്ട്. അഭിഭാഷകരോടും സഹോദരനോടും ചോദിച്ചിട്ടു മതിയെന്നും കര്‍ദിനാള്‍ പറയുന്നു.ഒന്നും താന്‍ പറഞ്ഞിട്ടാണ് ചെയ്യുന്നതെന്ന് പറയരുത്. പോലീസ് തന്നോട് ചോദിച്ചാല്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ലന്നേ പറയുവെന്നും കര്‍ദിനാള്‍ കന്യാസ്ത്രിയോട് പറയുന്നൂണ്ട്.താന്‍ ജൂലൈയില്‍ ഒരു കത്തു തന്നിരുന്നല്ലോ പിതാവേയെന്നു കന്യാസ്ത്രി പറയുമ്പോള്‍ കത്ത് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. താന്‍ പറഞ്ഞിട്ടാണ് ചെയ്യുന്നതെന്ന് വരരുത് നിങ്ങള്‍ സ്വമേധയാ ചെയ്യുന്നതായിട്ട് വേണം വരാനെന്നും കേസാണെങ്കിലും എന്താണെങ്കിലും എന്ന് കര്‍ദിനാള്‍ വീണ്ടും കന്യാസ്ത്രിയെ ഓര്‍മിപ്പിച്ചുകൊണ്ടാണ് സംഭാഷണം അവസാനിപ്പിക്കുന്നത്.