Janayugom Online
nun strike press conference

സമരം പത്താം ദിനത്തിലേക്ക്: കന്യാസ്ത്രീയുടെ സഹോദരി ഇന്ന് നിരാഹാരം തുടങ്ങും

Web Desk

കൊച്ചി

Posted on September 17, 2018, 8:26 am

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രതിഷേധിച്ച് കന്യാസ്ത്രീകളുടെ സമരം പത്താം ദിനത്തിലേക്ക് കടന്നു. പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി ഇന്ന് നിരാഹാരസമരം തുടങ്ങും. രാവിലെ 11 മുതലാണ് അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുക. ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടാകുംവരെ നിരാഹാരം തുടരാണ് തീരുമാനം. സാമൂഹ്യപ്രവർത്തക പി ഗീതയും ഇന്ന് നിരാഹാരം തുടങ്ങും.

നിലവിൽ ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിൽ അംഗങ്ങളായ സ്റ്റീഫൻ മാത്യു, അലോഷ്യ ജോസഫ് എന്നിവർ നിരാഹാരത്തിലാണ്. നാളെയും മറ്റന്നാളുമായി കൂടുതൽ സ്ത്രീകളും നിരാഹാരസമരത്തിലേക്ക് കടക്കും.