September 26, 2022 Monday

Related news

August 10, 2022
July 19, 2022
July 19, 2022
July 6, 2022
July 6, 2022
July 5, 2022
July 3, 2022
July 2, 2022
July 2, 2022
July 1, 2022

നൂപുര്‍ ശര്‍മ കേസ്: കോടതിയലക്ഷ്യത്തിന് ഹര്‍ജി

Janayugom Webdesk
July 5, 2022 9:52 pm

പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്കെതിരായുള്ള സുപ്രീം കോടതി ഉത്തരവുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ത്തിയവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്ന് അപേക്ഷ.
രാജ്യത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതിനെല്ലാം ഉത്തരവാദി നൂപുര്‍ ശര്‍മയാണെന്നും അവരുടെ വാവിട്ട വാക്കുകള്‍ രാജ്യത്ത് തീ പടര്‍ത്തിയെന്നുമായിരുന്നു സുപ്രീംകോടതി കഴിഞ്ഞ വെള്ളിയാഴ്ച പറഞ്ഞത്. നുപുര്‍ ശര്‍മ രാജ്യത്തോട് മാപ്പ് പറയണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പര്‍ഡിവാല എന്നിവരായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്. 

ബിജെപി അനുകൂലികളായ നിരവധി അഭിഭാഷകരടക്കം ഉത്തരവിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. ജഡ്ജിമാര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യക്ത്യധിക്ഷേപവും നടന്നു. ഇതിനെതിരെ ജസ്റ്റിസ് പര്‍ഡിവാല നേരിട്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.
കോടതി വിധിക്കെതിരെ കടുത്ത രീതിയില്‍ പരസ്യവിമര്‍ശനം ഉന്നയിച്ച മുന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി എസ് എന്‍ ദിംഗ്രക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന് സമര്‍പ്പിച്ച ഹര്‍ജിയില്‍ അഭിഭാഷകനായ സി ആര്‍ ജയ സുകിന്‍ ആവശ്യപ്പെടുന്നു. രാജ്യത്തെ നിയമവ്യവസ്ഥയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമാന്‍ ലേഖി, മുതിര്‍ന്ന അഭിഭാഷകനായ കെ രാംകുമാര്‍ എന്നിവര്‍ക്കെതിരെയും കോടതിയലക്ഷ്യക്കുറ്റം ആരോപിക്കുന്നുണ്ട്. 

ജഡ്ജിമാരും ഉദ്യോഗസ്ഥരുമടക്കും നിരവധി വ്യക്തികള്‍ ചേര്‍ന്ന് സുപ്രീം കോടതി ഉത്തരവിനെതിരെ ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് കത്തെഴുതിയിട്ടുണ്ട്. നൂപുര്‍ ശര്‍മയ്ക്കെതിരായ സുപ്രീം കോടതിയുടെ പരാമര്‍ശം അതിരുകടന്നതായി കത്തില്‍ വിമര്‍ശിക്കുന്നു. ഹര്‍ജിയില്‍ ഉന്നയിക്കപ്പെട്ട വിഷയവുമായി നിയമപരമായി യാതൊരു ബന്ധവുമില്ലാത്ത നിരീക്ഷണങ്ങളാണ് കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും കത്തില്‍ പറയുന്നു. 

Eng­lish Sum­ma­ry: Nupur Shar­ma Case: Peti­tion for Con­tempt of Court

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.