June 28, 2022 Tuesday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ആംബുലൻസ് മറിഞ്ഞ് നഴ്‌സ്‌ മരിച്ചു

By Janayugom Webdesk
May 5, 2020

ആംബുലൻസ് മറിഞ്ഞ് നഴ്‌സ്‌ മരിച്ചു. രോ​ഗിയെ എടുക്കാനായി വീട്ടിലേക്ക് പോയ 108 ആംബുലന്‍സ് മറിഞ്ഞാണ് നഴ്സ് മരിച്ചത്. തൃശൂരിലെ അന്തിക്കാട് രാത്രി ഏഴ് മണിയോടെയാണ് അപകടം നടന്നത്.
പെരിങ്ങോട്ടുകര സ്വദേശിയായ ഡോണ (22)യാണ് അപകടത്തിൽ മരിച്ചത്. അവശ നിലയിലായ രോ​ഗിയെ എടുക്കാനായി പോകുമ്പോഴായിരുന്നു അപകടം.
അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ അജയ കുമാറിന് ​ഗുരുതരമായി പരിക്കേറ്റു. ഇയാളെ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാറില്‍ തട്ടിയാണ് ആംബുലന്‍സ് മറിഞ്ഞത്. പുറകോട്ടെടുക്കുകയായിരുന്ന കാര്‍ ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് റോഡരികിലുണ്ടായിരുന്ന വീടിന്റെ മതിലില്‍ ചെന്നിടിച്ചാണ് മറിഞ്ഞത്. മതില്‍ പൂര്‍ണമായി തകര്‍ന്നു.
ഏറെ പണിപ്പെട്ടാണ് ഡോണയേയും അജയനേയും ആംബുലന്‍സില്‍ നിന്ന് പുറത്തെടുത്തത്. വാരിയെല്ലിന് ​ഗുരുതര പരുക്കേറ്റ ഡോണ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. അജയ കുമാര്‍ ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.