Web Desk

വിജയവാഡ

October 15, 2020, 9:36 am

യുവതിയെ തീകൊളുത്തി കൊ ല്ലാൻ ശ്രമം; മുൻ കാമുകനും യുവതിയും മരിച്ചു

Janayugom Online

നഴ്സായ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച മുൻ കാമുകനും യുവതിയും മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ഇരുവരും തമ്മിലുള്ള പ്രശ്നത്തിന്റെ പേരിൽ മുൻകാമുകനായ യുവാവ് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ പടർന്നപ്പോൾ യുവതി മുൻകാമുകനെ കെട്ടിപ്പിടിച്ചു. ഇതോടെ രണ്ടുപേരുടെയും ശരീരത്തിൽ തീ ആളിക്കത്തി. യുവതി സംഭവസ്ഥത്തുവെച്ചും യുവാവ് ആശുപത്രിയിലും വച്ചും മരണത്തിന് കീഴടങ്ങി.

കോവിഡ് സെന്ററിലെ നഴ്സായ 24 വയസുള്ള ചിന്നാരിയെയാണ് മുൻ കാമുകൻ 25 വയസുള്ള നാഗഭൂഷണം കൊല്ലാൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി ആശുപത്രിയിൽ നിന്നും യുവതി മടങ്ങുമ്പോഴായിരുന്നു സംഭവം.

80 ശതമാനം പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. വീട്ടുകാർ എതിർത്തതോടെയാണ് യുവതി പ്രണയത്തിൽ നിന്നും പിൻമാറിയത്. പക്ഷേ യുവാവിന്റെ ശല്യം തുടർന്നപ്പോൾ കുടുംബം പൊലീസിൽ പരാതിപ്പെട്ടു. ഇതിന്റെ പകയാണ് ആക്രമണത്തിലേക്കു നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.

Eng­lish sum­ma­ry; nurse holds on to ex boyfriend who set her fire both die

You may also like this video;