Janayugom Online
nipha jna-janayugam

നഴ്‌സ് ലിനിയുടെ ഭര്‍ത്താവിന് ഇനി ആരോഗ്യ വകുപ്പില്‍ ജോലി

Web Desk
Posted on July 17, 2018, 8:25 am

കോഴിക്കോട് : നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി. ആരോഗ്യ വകുപ്പില്‍ ക്ലാര്‍ക്കായാണ് നിയമനം. ഇത് സംബന്ധിച്ച്‌ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് തിങ്കളാഴ്ച പുറത്തിങ്ങി. നിപ വൈറസ് ബാധിച്ച രോഗികളെ പരിചരിച്ച്‌ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനി മെയ് 20ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു ലിനി മരണത്തിന് കീഴടങ്ങിയത്. മെയ് 23ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സജീഷിന്റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച്‌ സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചത്. കോഴിക്കോട് ഒഴിവുള്ള തസ്തിക കണ്ടെത്തി അടുത്ത ദിവസം തന്നെ ഡിഎംഒ നിയമന ഉത്തരവ് കൈമാറും.