നഴ്‌സ് ഗര്‍ഭിണിയെ അടിച്ചതിനെത്തുടര്‍ന്ന് കുഞ്ഞ് മരിച്ചു

Web Desk
Posted on July 14, 2019, 8:30 pm

ഇന്‍ഡോര്‍: ഉത്തര്‍പ്രദേശില്‍ നഴ്‌സ് ഗര്‍ഭിണിയുടെ വയറ്റിലടിച്ചതിനെത്തുടര്‍ന്ന് കുഞ്ഞ് മരിച്ചു.
എന്തിനാ അധികം ഭക്ഷണം കഴിച്ചത് അതല്ലെ കുഞ്ഞിന്റെ ഭാരം കൂടിയത്? എന്ന് ചോദിച്ചാണ് ഗര്‍ഭിണിയെ നഴ്‌സ് അടിച്ചത്. ഇതിന്റെ ആഘാതത്തില്‍ കുഞ്ഞ് മരിക്കുകയായിരുന്നു.
കുഞ്ഞിന് 4.5 കിലോയായിരുന്നു ഭാരം. കുഞ്ഞിന് ഭാരം കൂടാന്‍ കാരണം മാതാവ് അമിതമായി ഭക്ഷണം കഴിച്ചെന്ന് ആരോപിച്ചാണ് നഴ്‌സ് ഗര്‍ഭിണിയെ അടിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.
രാവിലെ പത്തരയോടെ ആശുപത്രിയിലെത്തിയ യുവതിയ്ക്ക് വേദനയുണ്ടായിരുന്നു. എന്നാല്‍ രണ്ട് മണിക്കൂറുകള്‍ക്കുശേഷമാണ് ഡോക്ടര്‍ യുവതിയ്ക്ക് കുത്തിവെയ്പ്പ് നല്‍കിയത്. അതുവരെ ആരും യുവതിയെ തിരിഞ്ഞുനോക്കിയില്ലെന്നും ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. 16 കുത്തിവെയ്പ്പുകളാണ് യുവതിയ്ക്ക് നല്‍കിയത്.

പിന്നീട് പ്രസവത്തിനായി യുവതിയെ കൊണ്ടുപോകുകയും ചെയ്തു. പ്രസവ മുറിയില്‍വെച്ചാണ് നഴ്‌സ് യുവതിയെ അടിച്ചത്. പിന്നീട് കുട്ടിയ്ക്ക് ഹൃദയമിടിപ്പുണ്ടായിരുന്നെങ്കിലും പ്രതികരിച്ചിരുന്നില്ല. ഉടനെതന്നെ മറ്റൊരു ആശുപത്രിയിലെത്തിച്ചെങ്കിലും സമയം വൈകിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. പുറത്തെടുത്ത കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

YOU MAY LIKE THIS VIDEO ALSO