കൊറോണ: ആശുപത്രികളിലിലെ നഴ്സുമാരുടെ ഭീകര അവസ്ഥ തുറന്നു കാട്ടി ഒരു മലയാളി നഴ്സ്. സിങ്കപ്പൂരിൽ നഴ്സ് ആയി ജോലി നോക്കുന്ന സിസ്സി സ്റ്റീഫനാണ് കൊറോണ ബാധിതരെ ചികിത്സിച്ച നഴ്സുമാരുടെ അവസ്ഥ പറഞ്ഞിരിക്കുന്നത്. പോസ്റ്റും വീഡിയോയും കാണാം…
വുഹാനിലെ നേഴ്സുമാരുടെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നനയിക്കുന്നതാണ്..😰 ( കാണുവാൻ താഴെയുള്ള ലിങ്കിൽ നോക്കിയാൽ മതി )
ഇവിടെ Singapore ലും രോഗം പടർന്നു തുടങ്ങിയിരിക്കുകയാണ്.. ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിരിക്കുന്നു. ഹോസ്പിറ്റലുകളിൽ നിന്ന് നേഴ്സസിനെ വീട്ടിൽ വിടാത്ത സാഹചര്യം പോലും ഉണ്ടായേക്കാം..
ഈ മാസ്കും ഗോഗിൾസും വച്ച് ഏപ്രണും കെട്ടി മണിക്കൂറുകൾ നില്കേണ്ടി വരുന്നത് അത്ര സുഖകരമായ പരിപാടി അല്ല.. പക്ഷെ വേറെ മാർഗം ഇല്ല.. എങ്കിലും, നേഴ്സായതിൽ അഭിമാനിക്കുന്നു..