നഴ്സിങ് വിദ്യാര്‍ത്ഥിനി റെയില്‍വേ ട്രാക്കില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

Web Desk

ബാലരാമപുരം

Posted on March 12, 2019, 4:33 pm

നഴ്സിങ് വിദ്യാര്‍ത്ഥിനി റെയില്‍വേ ട്രാക്കില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. നെയ്യാറ്റിന്‍കര അരുവിപ്പുറം ആയക്കോണം ലീല ഭവനില്‍ രൂപ കുമാര്‍— സീമ ദമ്പതികളുടെ  മകള്‍ ബിജിന(18)യെയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബാലരാമപുരത്തിനും നെയ്യാറ്റിന്‍കരയ്ക്കും ഇടയില്‍ പുന്നക്കാടിന് സമീപം തേരന്നൂര്‍ റെയില്‍വേ ട്രാക്കില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് മൃതദേഹം കണ്ടത്. തിരുവല്ലം നഴ്സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ബിജിന.

അച്ഛനും അമ്മയും ജോലി സംബന്ധമായി കണ്ണൂരിലായതിനാല്‍ അച്ഛമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് താമസം. അവധിക്ക് വീട്ടില്‍ വന്നിട്ട് ഞായറാഴ്ച വൈകിട്ടോടെ ഹോസ്റ്റലിലേക്ക് മടങ്ങിയതായിരുന്നു ബിജിന.

 

you may also like this