മൻഹാട്ടനിൽ നിന്നും 42 മൈൽ അകലെ സൗത്ത് ഫാമിംഗ്ഡെയിലിലെ വസതിയിൽ നഴ്സിംഗ് വിദ്യാർഥിനിയെ ശ്വാണ്സംമുട്ടി മരിച്ച നിലയിൽ കണ്ടെത്തി. ജനുവരി 16നു വ്യാഴാഴ്ച വൈകിട്ട് 3.30നാണ് 27 വയസുള്ള കെല്ലി ഓവൻസിനെ മരിച്ച നിലയിൽ കാണപ്പെട്ടത്.വ്യാഴാഴ്ച രാവിലെ എട്ടോടെ ആറു വയസുള്ള മകളെ ഓവൻസിന്റെ പിതാവിനൊപ്പം സ്കൂളിലേക്ക് അയച്ചതായി നാസു കൗണ്ടി പോലീസ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു.
സ്കൂൾ വിട്ട് വന്നശേഷം കുട്ടിയെ പഠനകാര്യത്തിൽ സഹായിച്ചിരുന്ന ഓവൽസ് കുട്ടി പിതാവിനൊപ്പം വീട്ടിൽ വന്നപ്പോൾ ബോധരഹിതയായി നിലത്തു കിടന്നിരുന്ന മാതാവിനെയാണ് കണ്ടത്.
മെഡിക്കൽ എമർജൻസി ജീവനക്കാർ ഉടൻ സ്ഥലത്തെത്തി പരിശോധിച്ചുവെങ്കിലും മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
വീടിനകത്തേക്ക് ആരും അതിക്രമിച്ചു കടന്നതായി കരുതുന്നില്ലെന്നും, മെഡിക്കൽ എക്സാമിനറുടെ റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പോലീസ് അറിയിച്ചു. മാതാപിതാക്കളോടും സഹോദരനോടും ഒപ്പമാണ് ഓവൻസും മകളും ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. നഴ്സിംഗ് സ്കൂളിൽ നിന്നും അവധിയെടുത്ത് വീട്ടിൽ കഴിയുകയായിരുന്നു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary: Nursing student found dead in Long Island.