ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇത്തരം പരാതികള്‍ സമര്‍പ്പിക്കുന്നതിനായി വാട്സാപ്പ് നമ്പറുമായി എത്തിരിക്കുകയാണ് ദേശീയ വനിതാ കമ്മീഷന്. 7217735372 എന്ന നമ്പറിലാണ് പരാതി സമര്‍പ്പിക്കേണ്ടത്. പുറത്തിറങ്ങാന്‍ സാധിക്കാത്തതിനാല്‍ പരാതി നല്‍കാനാവില്ലെന്ന പ്രശ്നം പരിഹരിക്കാനാണ് ഇത്തരമൊരു നടപടി. മദ്യം കിട്ടാതെ വരുന്നതിനാല്‍ പല പുരുഷന്മാരും അക്രമാസക്തരാവുകയും അതിനിരയാകുന്നത് വീട്ടിലെ സ്ത്രീകളുമാണ്.
ഇത്തരത്തില്‍ വീടുകളില്‍ അടച്ചു പൂട്ടിയിരിക്കുന്നതിനിടെ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഫോണിലൂടെ കൗണ്‍സിലിംഗ് നല്‍കിയിരുന്നു സംസ്ഥാന വനിത കമ്മീഷന്. പരാതികള്‍ ഫോണിലൂടെ കേട്ട് പരിഹാരം തേടുന്നുമുണ്ട്. അത്യാവശ്യ സഹായം വേണ്ട സ്ത്രീകള്‍ക്ക് അടുത്തുള്ള പൊലീസ് സ്റ്റേഷനുകള്‍ വഴി സഹായമൊരുക്കാനും നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
English Summary: NWC introdice whatsapp number to report domestic violence
You may also like this video\
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.