Web Desk

ബംഗളൂരു

December 23, 2020, 4:51 pm

കർണാടകയിൽ ഇന്ന് മുതല്‍ രാത്രികാല കർഫ്യൂ

Janayugom Online

ബ്രിട്ടനിൽ കോവിഡിന്റൈ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ രാത്രികാല കർഫ്യൂ എർപ്പെടുത്തി. ഇന്ന് രാത്രി മുതൽ ജനുവരി രണ്ട് വരെ കർഫ്യൂ തുടരുമെന്ന് മുഖ്യമന്ത്രി ബിഎസ് യെഡ്യൂരപ്പ പറഞ്ഞു. രാത്രി പത്തുമുതൽ രാവിലെ ആറ് മണിവരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.

കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ഇന്നുമുതൽ ജനുവരി രണ്ടുവരെ രാത്രി പത്തുമുതൽ രാവിലെ ആറുമണിവരെ കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചു. എല്ലാവരും സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നു. ’ മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പ പറഞ്ഞു. കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടർന്ന് മഹാരാഷ്ട്രയിലെ നഗരപരിധിയിൽ നേരത്തേ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

Eng­lish sum­ma­ry; nyt cur­few in karnataka

You may also like this video;