Monday
18 Feb 2019

ചാരുംമൂട്: തേങ്ങയിടാൻ കയറിയ തൊഴിലാളി തെങ്ങ് പിഴുതുവീണ് മരിച്ചു

By: Web Desk | Thursday 8 February 2018 10:35 PM IST

പുനലൂർ ഇടമൺ കാവുവിള വീട്ടിൽ രാജൻ ( 52 ) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ 11 മണിയോടതാമരക്കുളം മേക്കുംമുറിയിലുള്ള വീട്ടിലെ പറമ്പിൽ വച്ചായിരുന്നു അപകടം.   തേണ്ടയിടാൻ കയറി മുകളിലെത്തിയപ്പോളാണ്   തെങ്ങ് നിലംപതിച്ചത്. ചുവട്
ദ്രവിച്ചതെങ്ങായിരുന്നു ഇതെന്ന് അറിഞ്ഞിരുന്നില്ല.
ഗുരുതരമായി പരിക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.കഴിഞ്ഞ അഞ്ചു വർഷമായി  താമരക്കുളത്ത് താമസിച്ച് മിഷൻ ഉപയോഗിച്ച് തെങ്ങുകയറി  ഉപജീവനം നടത്തി വരികയായിരുന്നു.
ഭാര്യ: ഓമന
മക്കൾ: നീതു, നിഷ.
മരുമകൻ: വിശ്വനാഥൻ