എൺപതാം വയസ്സിൽ രണ്ടാമത് വിവാഹം കഴിക്കാനുള്ള ആഗ്രഹത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ച മകനെ വെടിവെച്ച് കൊലപ്പെടുത്തി വയോധികന്‍. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. പ്രതിയായ രാംഭായ് ബോറിച്ചയും മകൻ പ്രതാപ് ബോറിച്ചയും (52) സംഭവ ദിവസം വിവാഹവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. പുനർവിവാഹം കഴിക്കാനുള്ള പിതാവിന്റെ തീരുമാനത്തെ മകന്‍ എതിർത്തതാണ് തർക്കത്തിന് കാരണമായത്. ഇതിൽ പ്രകോപിതനായ രാംഭായ് തോക്കെടുത്ത് മകനെ വെടിവെയ്ക്കുകയായിരുന്നു. പ്രതാപ്
സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
മകനെ കൊലപ്പെടുത്തിയശേഷം മൃതദേഹത്തിനരികിൽ നിർവികാരനായി ഇരിക്കുകയായിരുന്നു റാംഭായെന്ന് പ്രതാപിന്റെ ഭാര്യ ജയ ബെൻ പൊലീസിന് മൊഴി നൽകി. വിവാഹത്തിന് എതിരുനിന്ന മകനെയും കുടുംബത്തെയും കൊല്ലുമെന്ന് റാംഭായ് ഭീഷണിപ്പെടുത്താറുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ജയയുടെ പരാതിയിൽ പൊലീസ് റാംഭായിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.