Web Desk

January 09, 2020, 10:03 pm

വനിതാ ജീവനക്കാർ വസ്ത്രം മാറുന്ന വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; മൂന്ന് പേർ പിടിയിൽ

Janayugom Online

കോയമ്പത്തൂർ: മൊബൈൽ ഫോൺ ഉപയോ​ഗിച്ച് വനിതാ ജീവനക്കാർ വസ്ത്രം മാറുന്ന വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. മണികണ്ഠൻ, സുഭാഷ്, മാരുതാചലം എന്നിവരാണ് അറസ്റ്റിലായത്.

സായിബാബ കോളനിയിലെ കൃഷ്ണപ്പൻ നഗറിലെ ഒരു പെട്രോൾ പമ്പിലാണ് സംഭവം. നാല് മാസം മുൻപ് പെട്രോൾ പമ്പിലെ വനിതാ സ്റ്റാഫിന്റെ ഡ്രസിങ് റൂമിൽ ഒളിപ്പിച്ചു വച്ച മൊബൈൽ ഫോൺ ഉപയോഗിച്ച് വസ്ത്രം മാറ്റുന്നതിന്റെ ദൃശ്യങ്ങൾ സുഭാഷ് പകർത്തിയിരുന്നു. എന്നാൽ മണികണ്ഠന്റെ ഭാര്യ മൊബൈൽ പരിശോധിച്ചപ്പോൾ വീഡിയോ കാണുകയും അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് ഇവർ ഫോൺ ഇല്ലാതാക്കി.

എന്നാൽ ഈ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരകളിൽ രണ്ട് പേർ ബുധനാഴ്ച സായിബാബ കോളനി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പ്രതികൾക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.