ചർമത്തിലുണ്ടാകുന്ന ഈ മാറ്റങ്ങൾ പ്രമേഹത്തിന്റേതാകാം; കണ്ടെത്താം, പരിഹരിക്കാം

Web Desk
Posted on June 23, 2020, 11:36 am

പ്രമേഹം ഇന്ന് മനുഷ്യരിൽ സർവസാധാരണമാണ്. കൊച്ചുകുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ പ്രമേഹം പിടിപെടാറുണ്ട്. ഭക്ഷണത്തിലൂടെയും മരുന്നിലൂടെയും പ്രമേഹത്തെ ഒരുപരിതി വരെ നിയന്തിരക്കാൻ കഴിയും.  എന്നാൽ ഇന്ന് പ്രമേഹം ചർമത്തെ ബാധിക്കുകയാണെങ്കിൽ അയാളുടെ ഗ്ലൂക്കോസ് നില വളരെക്കൂടുതലാണെന്ന് വേണം കരുതാൻ. പ്രമേഹത്തെ തുടർന്ന് ചർമത്തിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ചർമത്തിൽ മഞ്ഞ, ചുവപ്പ്, നിറത്തിലുള്ള ശൽക്കങ്ങൾ. ചൊറിച്ചിലും വേദയോടെയും ഉണ്ടാകുന്ന ചെറിയ മുഖക്കുരു പിന്നീട് കട്ടിയേറിയ മുഴയായി മാറുകയാണ് ചെയ്യുന്നത്. ശൽക്കങ്ങൾക്കിടയിലെ രക്തക്കുഴലുകൾ കാണാനാകും. കഴുത്ത്, കൈകൾ തുടങ്ങിയ ഭാഗങ്ങളിലെ ചർമ്മം വളരെ അധികം മൃതുവായി കാണാപ്പെടും. ഇത് രക്തത്തിലെ ഇൻസുലിൻ അളവിന്റെ വർദ്ധനവാണ് കാണിക്കുന്നത്. ഇതേതുടർന്ന് ഉടൻ തന്നെ രക്തം പരിശോധിച്ച് പ്രമേഹനിർണയം നടത്തണം. കട്ടിയേറിയ ചർമ്മം കാലുകളിലും കൈകളിലേയും വിരലുകളിൽ കാണപ്പെടുകയാണെങ്കിൽ പ്രമേഹം നിയന്ത്രണാവിധേയമല്ലെന്ന് വേണം ഇതിലൂടെ മനസിലാക്കാൻ. കല്ലുപോല കട്ടിയുള്ള ചർമമായി മാറുകയും കൈ കാലുകൾ നിവര്‍ത്തുന്നതിനും ചലിപ്പിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കും ചെയ്യും.

ശരീരത്തിൽ പരുക്കൾ രൂപപ്പെടുന്നത് പ്രമേഹം ഉള്ളവരിലാണ്. പൊള്ളലേറ്റ പരുക്കൾക്ക് തുല്യമാണ് ഇവ. എന്നാൽ വേദനയുണ്ടാവില്ല. പ്രമേഹമുള്ളവരിൽ ചർമത്തിൽ അണുബാധയുണ്ടാകുകയും രക്തയോട്ടം കുറയുകയും ഞരമ്പുകള്‍ക്ക് കേടുണ്ടാകുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഡയബറ്റിസ് അള്‍സേഴ്‌സ് എന്നുപറയുന്നത് രക്തയോട്ടം കുറയുമ്പോള്‍ മുറിവുണ്ടായാല്‍ അതുണങ്ങാന്‍ ബുദ്ധിമുട്ടുണ്ടാകുന്നതിനെയാണ്. ഇത്തരം മുറിവുകൾ കാലുകളിലാണ് കൂടുതലായി കാണപ്പെടുന്നത്. കാലുകളിൽ പാടുകളും വരയുന്ന പോല കാണപ്പെടുന്നതിനെ ഷിന്‍ സ്‌പോട്ട്‌സ് എന്ന് പറയപ്പെടുന്നത്. ചിലപ്പോള്‍ കൈകളിലും തുടയിലും ഇവ കാണപ്പെടാം.

മുഖക്കുരുവിന് തുല്യമായ കുരുക്കൾ മഞ്ഞ നിറമായി മാറുന്നത് ശ്രദ്ധയിൽ പെട്ടാൽ ഇവ മുഖക്കുരുവല്ലെന്ന് ഉറപ്പിക്കാം. കൈകാല്‍ മുട്ടുകള്‍ക്കിടയിലാണ് ഇവ കാണുക. പ്രമേഹം നിയന്ത്രിക്കുന്നതോടെ ഇത് അപ്രത്യക്ഷമാകുകയും ചെയ്യും. ഏറെ വരണ്ട ചൊറിച്ചിലുള്ള ചർമ്മം പ്രമേഹത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്. കൺപോളക്ക് സമീപം ഉണ്ടാകുന്ന മഞ്ഞ ശൽക്കങ്ങൾ രക്തത്തിലെ കൊഴുപ്പിന്റെ അളവ് ക്രമാതീതമാകുമ്പോഴാണിവ പ്രത്യക്ഷപ്പെടുന്നതാണ്. ഇതും പ്രമേഹത്തിന്റെ ലക്ഷണമാണ്. ചര്‍മം തൊങ്ങലെന്നപോലെ കാണപ്പെടുന്ന അവസ്ഥയെ അറിയപ്പെടുന്നതാണ് സ്‌കിന്‍ ടാഗ്‌സ്. ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണമാണിത് ഇവ. കണ്‍പോളകളിലും കഴുത്തിലും കക്ഷത്തിലും നാഭീപ്രദേശത്തുമൊക്കെയാണിവ സാധാരണയായി കാണപ്പെടുക.

ചർമത്തിലെ പ്രമേഹത്തെ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ. ചെറിയ ചര്‍മപ്രശ്‌നങ്ങളാണെങ്കിലും പ്രമേഹമുള്ളവര്‍ അത് അവഗണിക്കാതെ വിദഗ്‌ധോപദേശം തേടണം. പ്രമേഹം കണ്ടുപിടിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഉടന്‍ തന്നെ മറ്റ് പരിശോധനകള്‍ നടത്താം. പ്രമേഹത്തെ നിയന്ത്രണവിധേയമാക്കാന്‍ അടിയന്തര ചികിത്സാ തേടണം.

ENGLISH SUMMARY:observe skin prob­lem and con­trol dia­betes
You may also like this video