Web Desk

റോം

March 21, 2020, 12:03 pm

കോവിഡ് 19; റോമില്‍ രണ്ടു കന്യാസ്ത്രീമഠങ്ങള്‍ നിരീക്ഷണത്തിൽ

Janayugom Online

കോവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്നു റോമില്‍ രണ്ടു കന്യാസ്ത്രീമഠങ്ങള്‍ നിരീക്ഷണത്തിൽ. ഡോട്ടേഴ്‌സ് ഓഫ് സാന്‍ കാമിലസ്, ആഞ്ചലിക് സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ്. പോള്‍ എന്നീ മഠങ്ങളാണ് നിരീക്ഷണത്തിലാക്കിയത്. ഈ മഠങ്ങളിലെ 59 കന്യാസ്ത്രീകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

റോമിന്റെ പ്രാന്തപ്രദേശത്തുള്ള ഗ്രോറ്റാഫെറാറ്റ നഗരത്തിലെ ഡോട്ടേഴ്‌സ് ഓഫ് സാന്‍ കാമിലസിലെ 40 കന്യാസ്ത്രീകള്‍ക്കാണ് കോവിഡ് പരിശോധനാ ഫലം പോസിറ്റീവായത്. ഇവരില്‍ ആരോഗ്യനില ഗുരുതരമായ ഒരു സന്ന്യസിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മഠത്തില്‍ അമ്ബതോളം കന്യാസ്ത്രീകളാണ് താമസിക്കുന്നത്.

ആഞ്ചലിക് സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ്. പോള്‍ കോണ്‍വെന്റിലുള്ള 21 കന്യാസ്ത്രീകളില്‍ 19 പേര്‍ക്ക് കോവിഡ് ബാധച്ചതായും സ്ഥിരീകരിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. എല്ലാവരുടെ ആരോഗ്യനില തൃപ്കരമാണെന്ന് കന്യാസ്ത്രീകളില്‍ ഒരാള്‍ പറഞ്ഞു.

കൊറോണ ഭീതിയെത്തുടര്‍ന്നു കോണ്‍വെന്റിന്റെ ഉടമസ്ഥതയിലുള്ള കിന്റര്‍ഗാര്‍ഡനും സ്‌കൂളും ആഴ്ചകള്‍ക്ക് മുൻപ്  അടച്ചിരുന്നു.

Covid 19; Observ­ing two nuns in Rome

you may also like this video