ഒഡിഷയിലെ സിമന്റ് ഫാക്ടറിയിലുണ്ടായ അപകടത്തിൽ കാണാതായ തൊഴിലാളികളിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി.സുശാന്ത റൗട്ട് (58),രഞ്ജിത് ഭോൽ (24),ദശരത് പത്ര (42) എന്നിവരാണ് മരിച്ചത്. 36 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇരുമ്പ് ഷെഡ്ഡിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇവരുടെ മൃതദേഹം കണ്ടെത്താനായത്.
ഒഡിഷയിലെ സുന്ദർഗഢ് ജില്ലയിൽ രാജ്ഗംഗ്പുരിലെ ഡാൽമിയ ഭാരത് സിമന്റ് ലിമിറ്റഡ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. കൽക്കരി സംഭരിക്കാനായി നിർമിച്ച ഷെഡ്ഡിന്റെ ഇരുമ്പുപാളി തകർന്നു വീഴുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്.
അപകടത്തിന് പിന്നാലെ അറുപതിലധികം തൊഴിലാളികളെ സുരക്ഷിതമായി സ്ഥലത്ത് നിന്നും മാറ്റിയിരുന്നു.അഗ്നിരക്ഷാ സേനാ, ഒഡിഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ഒഡിആർഎഫ്), ലോക്കൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ അന്വേഷണം നടന്ന് വരികയാണെന്ന് അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.