ഒഡിഷ ലോക്ക് ഡൗൺ നീട്ടി. കോവിഡ് വ്യാപനം ചെറുക്കുക എന്നത് ലക്ഷ്യമാക്കിയാണ് ഒഡിഷ ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. ഏപ്രിൽ മുപ്പത് വരെയാണ് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. കൂടാതെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ 17 വരെ അടഞ്ഞു കിടക്കുമെന്ന് മുഖ്യ മന്ത്രി നവീൻ പട്നായിക്ക് അറിയിച്ചു. സംസ്ഥാനത്തേക്ക് ഏപ്രിൽ മുപ്പത് വരെ ട്രെയിൻ സർവീസുകളും വിമാന സർവീസുകളും ആരഭിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ലോക്ക്ഡൗൺ നീട്ടുന്ന ആദ്യസംസ്ഥാനമാണ് ഒഡീഷ. നേരത്തെ പഞ്ചാബ് ലോക്ക്ഡൗൺ നീട്ടിയതായി വാർത്തകൾ പുറത്തുവന്നിരുന്നു, എന്നാൽ സർക്കാർ ഇത്തരത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ മാധ്യമ ഉപദേഷ്ടാവ് രവീൺ തുക്രാൽ ട്വിറ്ററിലൂടെ അറിയിച്ചു.
ഗോവ മന്ത്രിസഭയും ലോക്ക്ഡൗൺ നീട്ടാൻ ഏകകണ്ഠമായി നിർദേശിച്ചിട്ടുണ്ട്. നിർദേശം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ചുകൊടുത്തിരിക്കുകയാണ്. അന്തിമ തീരുമാനം മോദി എടുക്കുമെന്ന് മന്ത്രി മൈക്കൽ ലോബോ അറിയിച്ചു. ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. വീഡിയോ കോൺഫറൻസിലൂടെ നടത്തിയ സർവ്വകക്ഷിയോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ലോക്ക് ഡൗൺ നീട്ടുന്നതിലും നിയന്ത്രണം ഏർപ്പെടുത്തുന്നതിലും വിദഗ്ധരുടെ അഭിപ്രായവും പരിഗണിക്കും.
കോവിഡ് പ്രതിസന്ധിയിൽ രാഷ്ട്രീയമായല്ല തീരുമാനം വേണ്ടതെന്ന് സർവ്വകക്ഷി യോഗത്തിൽ നേതാക്കൾ തമ്മിൽ ധാരണയായിട്ടുണ്ട്. അതേസമയം ലോക്ക് ഡൗൺ ഭാഗികമായി നീക്കണമെന്ന് ചില പാർട്ടികൾ ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധത്തിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടാണെന്ന് മോദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.