ഒടി വേലകളില്‍ തളരാതെ ഒടിയന്‍; വഴിമാറിയത് രണ്ട് വമ്പന്‍ റെക്കോര്‍ഡുകള്‍

Web Desk
Posted on January 16, 2019, 4:23 pm

റെക്കോര്‍ഡുകളെല്ലാം കാറ്റില്‍ പറത്തില്‍ കൊണ്ട് മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ നൂറു കോടി ക്ലബ്ബില്‍ ഇടം നേടി ഒടിയന്‍. കേവലം മുപ്പത് ദിവസങ്ങള്‍കൊണ്ടാണ് 100 കോടി കളക്ഷന്‍ ഒടിയന്‍ നേടിയത്. പ്രധാന റിലീസ് കേന്ദ്രങ്ങളില്‍ എല്ലാം തന്നെ നിറഞ്ഞ സദസില്‍ ഒടിയന്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

Related image

റിലീസിനു മുമ്പ് തന്നെ നൂറു കോടിയുടെ പ്രീ ബിസിനസ് ചിത്രത്തിന് ലഭിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അവകാശപ്പെട്ടിരുന്നു. അതില്‍ 72 കോടി ടെലിവിഷന്‍ റൈറ്റ്, ബ്രാന്‍ഡിംഗ് റൈറ്റ് തുടങ്ങിയ ഇനത്തില്‍ ലഭിച്ച ചിത്രം അതിന്‍റെ കൂടെ വേള്‍ഡ് വൈഡ് അഡ്വാന്‍സ് ബുക്കിങ് കൂടി കണക്കിലെടുത്താണ് 100 കോടി പ്രീ ബിസിനസ് നേടിയത്.

Image result for odiyan

അഡ്വാന്‍സ് ബുക്കിംഗ് തുകയോടൊപ്പം തിയേറ്റര്‍ കളക്ഷന്‍ കൂടി കൂട്ടുമ്പോള്‍ വേള്‍ഡ് വൈഡ് കളക്ഷന്‍ മാത്രം 100 കോടി നേടി. മുഴുവനായി ചിത്രത്തിന്‍റെ ബിസിനസ് 170 കോടി കഴിഞ്ഞു. ഇതോടെ, സൗത്ത് ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ പത്തു പണംവാരി ചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് ഒടിയന്‍. ഇതോടെ സൗത്ത് ഇന്ത്യയിലെ എക്കാലത്തെയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് ഒടിയന്‍.