മാണിക്കനെ ഒടിയനാക്കിയ ഗാനങ്ങള്‍ എഴുതിയത് ആരാണെന്നോ?

Web Desk
Posted on December 23, 2018, 10:47 pm

ഒടിയന്‍ സിനിമയെ മികവുറ്റ ചിത്രമാക്കിയതില്‍ അതിലെ ഗാനങ്ങള്‍ക്കും നല്ല പങ്കുണ്ട്. വികാരഭരിതമായ ഗാനങ്ങള്‍ക്ക് വരിയെഴുതിയ ആളും നിസ്സാരക്കാരിയല്ല. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മകളാണ് ആ വരികള്‍ എഴുതിയത്.
നെഞ്ചില്‍ കാളക്കൊളുമ്പ്, മുത്തപ്പന്റെ ഉണ്ണീ എന്നുതുടങ്ങുന്ന രണ്ട് ഗാനങ്ങളാണ് ലക്ഷ്മി എഴുതിയത്.
കുഞ്ഞുനാളുതൊട്ടേ കവിതയെഴുതുന്ന ലക്ഷ്മിയുടെ ചില കവിതകള്‍ ആനുകാലികങ്ങളില്‍ വന്നിട്ടുണ്ട്. എം ജയചന്ദ്രനാണ് ഗാനങ്ങള്‍ക്ക് ഈണം നല്‍കിയത്‌.