25 April 2024, Thursday

Related news

April 17, 2024
October 24, 2023
January 9, 2023
October 27, 2022
October 11, 2022
September 26, 2022
September 3, 2022
March 22, 2022
December 15, 2021
November 18, 2021

ഹര്‍ജിക്കൊപ്പം അധിക്ഷേപാര്‍ഹമായ ചിത്രങ്ങള്‍; അഭിഭാഷകന് പിഴ

Janayugom Webdesk
മുംബൈ
October 11, 2022 11:25 pm

ബലാത്സംഗ കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പം അധിക്ഷേപാര്‍ഹമായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതിന് ബോംബെ ഹൈക്കോടതി അഭിഭാഷകന് 25,000 രൂപ പിഴയിട്ടു. വിവേചന ബുദ്ധിയില്ലാത്ത പ്രവൃത്തിയാണ് അഭിഭാഷകന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. 

ഭര്‍ത്താവിന് എതിരായ ബലാത്സംഗ കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയാണ് കോടതിയെ സമീപിച്ചത്. ഇതിനൊപ്പം തെളിവായി സമര്‍പ്പിച്ച ചിത്രങ്ങളാണ് കോടതിയെ ചൊടിപ്പിച്ചത്. രജിസ്ട്രിയില്‍ സമര്‍പ്പിക്കുന്ന ഹര്‍ജികള്‍ വിവിധ വകുപ്പുകളിലൂടെ കടന്നുപോവുന്നുണ്ടെന്ന് അഭിഭാഷകര്‍ മനസിലാക്കണമെന്ന് കോടതി പറഞ്ഞു. ബന്ധപ്പെട്ട കക്ഷികളുടെ സ്വകാര്യതയാണ് ഹനിക്കപ്പെടുന്നത്. ഹര്‍ജിയില്‍നിന്നു ഫോട്ടോകള്‍ നീക്കാന്‍ അഭിഭാഷകന് കോടതി നിര്‍ദ്ദേശം നല്‍കി.

Eng­lish Summary:Offensive images with peti­tion; Lawyer fined
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.